ഇന്ത്യയ്ക്ക് അടിയന്തിര സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുഎസ് സെനറ്റര്‍മാര്‍ – പി.പി. ചെറിയാന്‍

by admin

Picture

വാഷിങ്ടന്‍ ഡിസി: കോവിഡ് 19 മഹാമാരി അനിയന്ത്രിതമായി വ്യാപിക്കുന്ന ഇന്ത്യയിലേക്ക് അടിയന്തിര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് ഇരു പാര്‍ട്ടികളിലെയും മുതിര്‍ന്ന യുഎസ് സെനറ്റര്‍മാര്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് കത്തു നല്‍കി. കത്തില്‍ സെനറ്റ് ഇന്ത്യ കോക്കസ് ഉപാധ്യക്ഷന്‍ മാര്‍ക്ക് വാര്‍ണര്‍ (ഡമോക്രാറ്റ്‌വെര്‍ജീനിയ), ജോണ്‍ കോനന്‍ (റിപ്പബ്ലിക്കന്‍, ഒഹായോ) എന്നിവരാണ് ബൈഡന്‍ ഭരണകൂടത്തോടു അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

Picture2

മഹാമാരി ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിന് രാജ്യം ബുദ്ധിമുട്ടുകയാണ്. ആരോഗ്യസുരക്ഷാ സംവിധാനം ആകെ താറുമാറായിരിക്കുന്നു. 3,00,000ത്തിനു മുകളില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട് ചെയ്യുന്നു. യുഎസ് ഡിഫന്‍സ് ഡിപാര്‍ട്‌മെന്റ്, മറ്റ് ഗവണ്‍മെന്റ് എജന്‍സികളുമായും രാജ്യാന്തര തലത്തിലുള്ള സുഹൃദ് രാജ്യങ്ങളുമായി ചേര്‍ന്ന് ലൈഫ് സേവിങ് മെഷീനുകള്‍, വാക്‌സീന്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ ഏറ്റവും വേഗം എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിദിനം 10000 പേര്‍ കോവിഡ് മൂലം മരണമടയുന്നതായാണു റിപ്പോര്‍ട്ട്. ജനം മരിച്ചുവീഴാതിരിക്കണമെങ്കില്‍ വാക്‌സീനും ഓക്‌സിജനും പെതുസ്ഥലങ്ങളില്‍ വിതരണം ചെയ്യേണ്ട അവസ്ഥയിലാണ് ഇന്ത്യയെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

You may also like

Leave a Comment

You cannot copy content of this page