
കഴിഞ്ഞ വർഷങ്ങളിൽ എത്ര തിരക്കുണ്ടായിരുന്നാലും എവിടെയായിരുന്നാലും ഈ പ്രത്യേക ദിനത്തിൽ മക്കൾ ഓടിയെത്തി അമ്മമാർക്ക് പൂക്കളും സമ്മാനങ്ങളും ചുംബനവും നൽകുക എന്ന പതിവ് പോലും ആവർത്തിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്നു നാം എത്തി നില്കുന്നത് . ഭീകരമായ കോവിഡ് എന്ന മഹാമാരിയുടെ വ്യാപനം ഒരു പരിധി വരെ നമ്മെ തടസപ്പെടുത്തിയിരിക്കുന്നു . നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിൽ ആഘോഷിക്കപ്പെടേണ്ട ,ആചരിക്കപ്പെടേണ്ട ദിനങ്ങൾ നിരവധിയാണ് .എന്നാൽ അമ്മയെന്ന സത്യത്തെ ആദരരിക്കുവാൻ സ്നേഹം പകരാൻ ഒരു പൂർണ ആ യുസ്സു പോലും മതിയാകില്ല നിനക്ക് ദീർഘായുസ്സ് ലഭിക്കുന്നതിനും ജീവിതത്തിൽ നന്മയുണ്ടാകുന്നതിനും നിന്റെ അമ്മയെയും അപ്പനെയും ബഹുമാനിക്ക എന്ന ആപ്ത വാക്യ്ം ഇത്തരുണത്തിൽ ചിന്തനീയമാണ് .ഭാവിയെക്കുറിച്ചു അനിശ്ചിതത്വം നിലനിൽക്കുമ്പോൾ തന്നെ പ്രത്യാശയുടെ കിരണങ്ങൾ ദർശിക്കുവാൻ നമുക്ക് കഴിയണം .അമ്മദിനത്തിന്റെ സ്നേഹം ഉൾകൊള്ളുന്നതിനും , ആവാത്സല്യത്തെ അനശ്വരമാകുന്നതിനും ഈ വർഷത്തെ മാതൃ ദിനം ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.