സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ് : പി.പി.ചെറിയാന്‍

by admin

ഹൂസ്റ്റണ്‍: സൗത്ത് ഏഷ്യന്‍, ഈസ്റ്റ് ഏഷ്യന്‍ വീടുകളില്‍ മാത്രം കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം ജയില്‍ ശിക്ഷ.

വാന്‍ ഒലെയ(41)യെ ആയുധം ഉപയോഗിച്ചു കവര്‍ച്ച നടത്തിയ കേസ്സില്‍ മെയ് 7 വെള്ളിയാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചതെന്ന് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് സ്ഥിരീകരിച്ചു.
മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് 2014 ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ മിഷിഗണ്‍, ജോര്‍ജിയ, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ടെക്‌സസ് സംസ്ഥാനങ്ങളിലാണ് പ്രതി കവര്‍ച്ച നടത്തിയതെന്ന് ജൂറി കണ്ടെത്തിയിരുന്നു.
കവര്‍ച്ച നടത്തുന്ന ഒരു ശ്രൃംഖല തന്നെ ഒലെയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പുതിയ അംഗങ്ങളെ സംഘത്തില്‍ ചേര്‍ത്ത് ഒലെ നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ കവര്‍ച്ച നടത്തുന്നതിനുള്ള പരിശീലനവും നല്‍കിയിരുന്നു.
കവര്‍ച്ച നടത്തുന്ന വീടുകളിലെ അംഗങ്ങളെ ആയുധം കാട്ടി ഭീഷിണിപ്പെടുത്തി അവരുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ന്നെടുക്കുകയാണ് ഇവരുടെ പതിവ്. എതിര്‍ക്കുന്നവരെ സക്റ്റ് ടേപ് മുഖത്ത് ഒട്ടിച്ചും, വീടിനകത്ത് കെട്ടിയിട്ടുമാണ് കവര്‍ച്ച.

വാന്‍ ഒലയെ ജയിലിലടച്ചതോടെ വലിയൊരു ഭീഷിണി ഒഴിവായതായി ഡിട്രോയ്റ്റ് എഫ്.ബി.ഐ. ഡിട്രോയ്റ്റ് ഫീല്‍ഡ് ഓഫീസ് സ്‌പെഷല്‍ ഏജന്റ് ഇന്‍ ചാര്‍ജ് തിമോത്തി വാട്ടേഴ്‌സ് അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page