ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ : ഷാജീ രാമപുരം

by admin

Picture

ഡാലസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ ഡാലസിലെ ഏഴ് ഇടവകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മെയ് 14 വെള്ളിയാഴ്ച മുതൽ 16 ഞായറാഴ്ച വരെ കൺവെൻഷൻ നടത്തപ്പെടുന്നു. ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് (st.john 14:16) എന്നതാണ് മുഖ്യ ചിന്താവിഷയം.

പ്രമുഖ കൺവെൻഷൻ പ്രഭാഷകരായ റവ.ഫാ.ജോജി കെ.ജോയ് (അടൂർ) വെള്ളി, ഞായർ ദിവസങ്ങളിലും, റവ.ഫാ. ഐസക്ക് ബി. പ്രകാശ് (ഹ്യുസ്റ്റൺ) ശനിയാഴ്ച്ചയും മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ ഏഴ് വർഷമായി നടത്തപ്പെടുന്ന ഈ കൺവെൻഷൻ ഈ വർഷം ഡാലസ് സെന്റ്.മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇൻഡ്യയാണ് ആഥിത്യം വഹിക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന ഈ കൺവെൻഷൻ വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ സന്ധ്യാനമസ്കാരം, ആത്മീയഗാന ശുശ്രുഷ എന്നിവയോടുകൂടി  വൈകിട്ട് 6.30 മുതൽ 9 മണിവരെയാണ് നടത്തപ്പെടുന്നത്.

മുൻപുള്ള കാത്തിരിപ്പ് ദിനങ്ങളിൽ നടത്തപ്പെടുന്നതായ ഈ കൺവെൻഷനിൽ വിശ്വാസ ഭേദം കൂടാതെ ഏവരെയും സ്വാഗതം ചെയ്യുന്നതായി കൺവെൻഷൻ ഭാരവാഹികളായ റവ.ഫാ.തമ്പാൻ വർഗീസ് (469 583 5914), തോമസ് ജോബോയ് ഫിലിപ്പ് (475 209 1416), മനോജ് തമ്പാൻ (214 514 3019) എന്നിവർ അറിയിച്ചു.

 Zoom Meeting ID: 820 5181 9585

Password: doc2021

Password: doc2021

You may also like

Leave a Comment

You cannot copy content of this page