ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ കമ്മിറ്റി – ജോഷി വള്ളിക്കളം

by admin

Picture

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021- 23 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതി, ഫൊക്കാന/ഫോമ പുതിയ ഡെലിഗേറ്റ്‌സ് ഭാരവാഹികള്‍ക്കായി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ അഞ്ചംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പൊതുയോഗം തെരഞ്ഞെടുത്തു.

ഇലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി റോയി നെടുങ്കോട്ടില്‍, വൈസ് ചെയര്‍മാനായി ജോസഫ് നെല്ലുവേലി, കമ്മിറ്റിയംഗങ്ങളായി ജോയി വാച്ചാച്ചിറ, ജയചന്ദ്രന്‍, ജയിംസ് കട്ടപ്പുറം എന്നിവരെ തെരഞ്ഞെടുത്തു. പ്രസ്തുത കമ്മിറ്റിയംഗങ്ങളെല്ലാവരും നിയമാവലി അനുസരിച്ച് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരാണ്. കോവിഡ് മഹാമാരി മൂലം 2020 ഓഗസ്റ്റില്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കാതിരിക്കുകയാണുണ്ടായത്. എന്നാല്‍ പൊതുയോഗത്തിന്റെ തീരുമാനുസരിച്ച് 2021 ഓഗസ്റ്റ് മാസത്തില്‍ പുതിയ ഭരണസമിതിക്കായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. അപ്രകാരം പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പും, ഫോമ/ഫോക്കാന ഡെലിഗേറ്റ്‌സിനായുള്ള തെരഞ്ഞെടുപ്പിനുവേണ്ട സാഹചര്യം ഒരുക്കുന്നതിനുവേണ്ടിയാണ് പുതിയ ഇലക്ഷന്‍ കമ്മിറ്റി നിലവില്‍വന്നത്. രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കും വേണ്ട നോട്ടിഫിക്കേഷന്‍ ഇ-മെയിലിലൂടെയും, മറ്റു സോഷ്യല്‍മീഡിയയിലൂടെയും അസോസിയേഷന്‍ അംഗങ്ങളെ അറിയിക്കുന്നതാണ്.

You may also like

Leave a Comment

You cannot copy content of this page