ഡാലസ്: മിഷന്‍സ് ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ പതിനേഴാമത് വാര്‍ഷിക കണ്വന്ഷന് മേയ് 15,16 തീയതികളിൽ സൂം ഫ്ളാറ്റ്ഫോം വഴി സംഘടിപ്പിക്കുന്നു.മെയ് 15 ശനിയാഴ്ച രാവിലെ 9;30(CST),16 ഞായറാഴ്ച്ച വൈകീട്ട് 7:00(CST)നുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു
മിഷൻ ഇന്ത്യാ ഗായകസംഘത്തിന്റെ ഗാനങ്ങളും ഉണ്ടായിരിക്കും ,
മിഷന് ഇന്ത്യ സ്ഥാപകനും ജനറല്‍ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനുമായ ജോര്‍ജ് ചെറിയാനാണു കണ്‍വന്‍ഷനില്‍ ദൈവവചനം പ്രഘോഷിക്കുന്നത്. .
കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഒരു കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്, പി. വി. ജോണ്‍ : 214 642 9108.
റിപ്പോർട്ട് : പി.പി.ചെറിയാന്