11–ാം വയസിൽ ഒബാമയെ അഭിമുഖം ചെയ്ത ഡാമൻ വീവർ അന്തരിച്ചു:പി പി ചെറിയാൻ

by admin

Picture

ന്യൂയോർക്ക് : 11–ാം വയസ്സിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെ അഭിമുഖം   െചയ്തു ജനശ്രദ്ധ പിടിച്ചു പറ്റിയ ഡാമൻ വീവർ അന്തരിച്ചു. മേയ് 15 ശനിയാഴ്ചയായിരുന്നു ഡാമന്റെ സംസ്കാരം. മരിക്കുമ്പോൾ 23 വയസായിരുന്നു.

Picture2

2009ൽ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമയെ ഇന്റർവ്യൂ െചയ്യുന്നതിനുള്ള അവസരം യാദൃശ്ചികമായാണു ഡാമനു ലഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ചും വിദ്യാലയങ്ങളെ കുറിച്ചും 12 ചോദ്യങ്ങളാണ് പ്രസിഡന്റിനോടു ഡാമൻ ചോദിച്ചത്. ഒരു പ്രഫഷനൽ മാധ്യമപ്രവർത്തകനെ അനുസ്മരിപ്പിക്കുന്ന പക്വതയോടെയാണു 11 വയസുകാരൻ ഒബാമയോടു ചോദ്യങ്ങൾ ഓരോന്നായി ചോദിച്ചത്.ചിരിച്ചു കൊണ്ട് ഒബാമ കൃത്യമായ മറുപടിയും നൽകി. അന്നു വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ ഡാമനെ അഭിനന്ദിച്ചിരുന്നു.

വെസ്റ്റ് ഹം ബീച്ചിൽ റോയൽ പാം ബീച്ച് സ്കൂളിൽ നിന്നു ഗ്രാജ്വേറ്റ് ചെയ്ത ഡാമൻ ജോർജിയ ആൽബനി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ ബിരുദം നേടി.

ഡാമന്റെ മരണ വിവരം സഹോദരൻ ഹാർഡിയാണു മാധ്യമങ്ങളെ അറിയിച്ചത്. സ്വാഭാവിക മരണമാണെന്നു സഹോദരി പറഞ്ഞു. ആരോടും നോ എന്നു പറയാതെ എല്ലാവരെയും സഹായിക്കുന്ന മനഃസ്ഥിതിയായിരുന്നു സഹോദരനെന്നും അവർ പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page