പാം ഇന്റെർനാഷണലും,കർമ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റും വിർച്വൽ ഇവൻറ് സംഘടിപ്പിക്കുന്നു

by admin
Picture
പാം ഇന്റെർനാഷണലും (ഗ്ലോബൽ അലൂമിനി ഓഫ് എൻ. എസ്സ്. എസ്സ്. പോളിടെക്നിക് കോളേജ്, പന്തളം) അതിന്റെ സേവന സംഘടനയായ കർമ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റും കൂടി , ഈ കോവിഡ് മഹാമാരി കാലഘട്ടത്തിൽ , കോളേജിന്റെ പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് “കൈ എത്തും ദൂരെ പാം” എന്ന വിർച്വൽ ഇവൻറ് സംഘടിപ്പിക്കുന്നു .
കാലഘട്ടത്തിന്റെ പരിമിതികൾ ഉൾക്കൊണ്ടുകൊണ്ട് ശാരീരിക അകലം വർധിപ്പിച്ചും മാനസിക അടുപ്പത്തിന് ആക്കം കൂടിയും മെയ് 21 നു പാം സംഘടിപ്പിക്കുന്ന ഈ ഒത്തുചേരലിൽ എല്ലാ PALM അംഗങ്ങളും പങ്കുചേരണമെന്നു അതിന്റെ രക്ഷാധികാരികളായ C.S Mohan (UAE), Thomas Mottackal(USA), പ്രിൻസിപ്പാൾ Preethi Teacher, പാം പ്രസിഡന്റ് Unnikrishna Pillai, കർമ്മ കോർഡിനേറ്റർ Thulaseedharan Pillai , പ്രോഗ്രാം കൺവീനർ Anil Nair എന്നിവർ എല്ലാ പാം അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു.
സമയം : 2021 മെയ് 21 വെള്ളിയാഴ്ച 6 .30 PM (IST), 5.00 PM (UAE TIME), 4.00 PM (Qatar Time), 7.00 AM(MST) and 9.00 AM (EDT) .
Zoom Meeting ID :954 733 9807 Passcode : 2021
പാം ഇന്റെർനാഷണലിനെക്കുറിച്ചു ഒരു ആമുഖം
കലാലയ സൗഹൃദത്തിന്റെ തീഷ്ണതയിൽ നാമ്പിട്ടു, സ്നേഹത്തിന്റെയും, പരസ്പര വിശ്വാസത്തിന്റെയും പരിചരണം കൊണ്ട് വട വൃക്ഷമായി മാറിയ പാം ഇന്റെർനാഷണൽ (ഗ്ലോബൽ അലൂമിനി ഓഫ് എൻ. എസ്സ്. എസ്സ്. പോളിടെക്നിക് കോളേജ്, പന്തളം) കലാ സാംസ്കാരിക സംഗമങ്ങൾ, കൂട്ടായ്മയെ ആനന്ദ ദീപ്തമാക്കിയെങ്കിലും, അശരണരും, ആലംബഹീനരും ആയ ആയിരങ്ങളുടെ വേദന ആത്മനൊമ്പരങ്ങളായി മാറിയപ്പോൾ കർമ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റിനു രൂപം കൊടുത്തു
1/08/2012 ൽ, പന്തളം എൻ. എസ്സ്. എസ്സ്. പോളിടെക്നിക് കോളേജങ്കണത്തിൽ നടന്ന സൗഹൃദ സംഗമത്തിൽ,ആത്മീയതയുടെ പാതകളിൽ നർമത്തിന്റെ പൂക്കൾ വിതറി നമ്മെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത അന്തരിച്ച പദ്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി,കർമ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ ഒദ്യോഗിക ഉത്ഘാടനം നടത്തി .
Picture2
കോളേജിലെ സ്റ്റാഫ്, വിദ്യാർത്ഥികൾ, NSS ആൻഡ് NCC വോളന്റീർസ് എന്നിവരുമായി ചേർന്ന് നിന്ന് സമാരംഭിച്ച കേരളത്തിലെ ആദ്യത്തെ കലാലയം കേന്ദ്രമാക്കിയുള്ള പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റ് എന്ന ഖ്യാതി പാം ഇന്റര്നാഷനലിനു മാത്രം.
ജീവിത യാഥാർഥ്യങ്ങൾക്കു പകരം വെക്കാൻ പണത്തിനും, പ്രശസ്തിക്കും കഴിയില്ല എന്ന അവബോധം പാം അംഗങ്ങൾക്കുണ്ടായപ്പോൾ മരണതീരത്തു കഴിയുന്ന ജീവിതങ്ങളെ തലോടുവാൻ പാം മുന്നിട്ടിറങ്ങി . നിരാലംബതയിൽ ചതഞ്ഞമരുന്ന, സ്നേഹ ശൂന്യതയിൽ കണ്ണുനീർ പൊഴിക്കുന്ന ജീവിതങ്ങളെ സന്ദർശിക്കുമ്പോൾ അവരെ ചൂഴ്ന്നു നിൽക്കുന്ന ഭക്ഷണ ദാരിദ്ര്യത്തിനു പരിഹാരമായി പാം റൈസ് കിറ്റ് വിതരണം തുടങ്ങി . ഒരു കുടുംബത്തിന് ഒരു മാസത്തേക്കാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ ആവശ്യക്കാർക്ക് കർമ്മയുടെ വോളണ്ടിയേഴ്‌സ് എത്തിച്ചുകൊടുത്തുകൊണ്ടേയിരിക്കുന്നു

വാർത്ത അയച്ചത് : ജോസഫ് ജോൺ കാൽഗറി

                                                                                                                                                              (ജോയിച്ചൻപുതുക്കുളം)

You may also like

Leave a Comment

You cannot copy content of this page