അമേരിക്കൻ ഇന്ത്യൻ ഫൗണ്ടേഷന്‍റെ 30000 വെന്‍റിലേറ്ററുകൾ ഇന്ത്യയിലേക്ക് : പി.പി. ചെറിയാൻ

by admin

Picture

ന്യൂയോർക്ക്: കോവിഡ് രണ്ടാംതരംഗത്തിൽ ആടിയുലഞ്ഞ ഇന്ത്യയിലെ ജനങ്ങൾക്ക് അമേരിക്കൻ ഇന്ത്യൻ ഫൗണ്ടേഷൻ മെറ്റ് ലൈഫ് ഫൗണ്ടേഷനുമായി ചേർന്ന് 36000 സിംഗിൾ യൂസ് വെന്‍റിലേറ്ററുകളും 13000ലധികം മോണിറ്റേഴ്സും ഇന്ത്യയിലേക്ക് അയച്ചു. ഇന്ത്യൻ സർക്കാരിന്‍റെ സഹായാഭ്യർഥന മാനിച്ച് സിറോക്സ് സംഭാവന ചെയ്ത ഉപകരണങ്ങളാണിത്.

വൈദ്യുതിയും ബാറ്ററിയും ഇല്ലാതെ 30 ദിവസം തുടർച്ചയായി പ്രവർത്തിക്കുന്ന വെന്‍റിലേറ്ററുകൾ ഗ്രാമപ്രദേശങ്ങളിൽ ഉപയോഗിക്കുന്ന രീതിയിലാണു നിർമിച്ചിരിക്കുന്നത്. ഇപ്പോൾ അയച്ചിരിക്കുന്ന ഈ ഉപകരണങ്ങൾ കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ് , ഉത്തരാഖണ്ഡ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിൽ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷന് നല്ല സഹകരണമാണ് എല്ലാവരിൽ നിന്നും ലഭിച്ചത്. പ്രത്യേകിച്ച് ഇന്ത്യൻ അമേരിക്കൻ വംശജരിൽ നിന്ന് .25 മില്യൺ ഡോളർ കോവിഡ് റിലീഫ് ഫണ്ടായി സമാഹരിക്കണമെന്നതാണു ലക്ഷ്യം – നിഷാന്റ് പാൻഡെ അമേരിക്കൻ ഏഷ്യൻ ഫൗണ്ടേഷൻ സിഇഒ പറഞ്ഞു.ഇതിനകം തന്നെ 5,500 ഓക്സിൻ കോൺസൻട്രേറ്ററുകൾ 2400 ഹോസ്പിറ്റൽ ബെഡുകൾ എന്നിവ ഇന്ത്യയിലെ 25 സിറ്റികളിലേക്ക് അയച്ചു കഴിഞ്ഞതായും നിഷാന്റ പറഞ്ഞു. ഈ നൂറ്റാണ്ടിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു നേരിടേണ്ടി വന്ന കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനും രോഗബാധിതർക്ക് ആശ്വാസം നൽകുന്നതിനും അമേരിക്കൻ ഇന്ത്യൻ ഫൗണ്ടേഷൻ പരമാവധി ശ്രമിക്കുന്നുവെന്ന് ഡയറക്ടർ മാത്യു ജോസഫ് പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page