ഡോ.കുര്യന്‍ മത്തായിയുടെ പൊതുദര്‍ശനവും സംസ്‌കാരവും മെയ് 28, 29 തീയതികളില്‍ – ജോജോ കോട്ടൂര്‍ ജോണ്‍

by admin
അപ്പര്‍ഡാര്‍ബി, ഫിലഡല്‍ഫിയ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഡോ. കുര്യന്‍ മത്തായിയുടെ (81) പൊതുദര്‍ശനവും ശവസംസ്‌ക്കാര ശുശ്രൂഷകളും മെയ് 28,29 തീയതികളില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
Picture
വിദ്യാഭ്യാസ വിദഗ്ദ്ധന്‍, ചിന്തകന്‍, ഗ്രന്ഥകര്‍ത്താവ്, സംഘാടകന്‍, മുഖ്യധാരാരാഷ്ട്രീയപ്രവര്‍ത്തകന്‍, സാമുദായികനേതാവ് എന്നീ നിലകളില്‍ കഴിഞ്ഞ 45 വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു ഡോ.കുര്യന്‍ മത്തായിയുടേത്. 1978-ല്‍ ഫിലഡല്‍ഫിയ കേന്ദ്രീകരിച്ചു സ്ഥാപിതമായ കല മലയാളി അസോസിയേഷനിലൂടെ പൊതുരംഗത്ത് ചുവടുറപ്പിച്ച ഡോ.കുര്യന്‍ മൂന്നു തവണ കലയുടെ പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. 1976-ല്‍ അമേരിക്കയിലെത്തും മുമ്പ് ഉഗാണ്ടയിലും കെനിയയിലും ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികള്‍ വിരളമായിരുന്ന കാലഘട്ടത്തില്‍ പെന്‍സില്‍വാനിയയിലെ മില്‍ബോണ്‍ ബോറോയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഡോ.കുര്യന്‍ മത്സരിച്ചത് മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ‘നാട്ടുകൂട്ടം’ സാഹിത്യകൂട്ടായ്മയിലെ സജീവ അംഗമായിരുന്ന ഡോ.കുര്യന്‍ കലാഭവന്‍ യു.എസ്.എ. എന്ന കലാസമിതിയും രൂപീകരിച്ചിട്ടുണ്ട്. ഫിലഡെല്‍ഫിയയിലെ എക്യൂമെനിക്കല്‍ കൂട്ടായ്മയുടെ സെക്രട്ടറി, ട്രഷറര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍, പി.ആര്‍.ഓ. എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ച് സദൈക്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.
കൊല്ലം ജില്ലയിലെ കുണ്ടറ വലിയവിള കിഴക്കേതില്‍ കുടുംബാംഗമായ ഡോ.കുര്യന്‍ മത്തായി തന്റെ ഭാര്യ സാറാമ്മയുടെ മരണശേഷം മര്‍ത്താമ്മയെ വിവാഹം കഴിച്ചിരുന്നു.
മക്കള്‍: മാത്യു, എലിസബത്ത്
മരുമക്കള്‍: അമ്പിളി, ഹഡ്‌സണ്‍ സീസര്‍.
കൊച്ചുമക്കള്‍: റൂബന്‍, എസ്മി.
പൊതുദര്‍ശനം: മെയ് 28 വെള്ളി 5.00PM-8.30PM
Donohue Funeral Home,
8401 Westchester Pike, Upper Darby PA-19082.
സംസ്‌കാര ശുശ്രൂഷകള്‍: മെയ് 29 ശനി 9.00 AM- 11:30 PM., St.John’s Indian Orthodox Church. Drexel Hill, PA, 19026.
സംസ്‌കാരം: മെയ് 29 ശനി 12:00PM.

Saints Peter And Paul Cemetery, 1600 S. Sproul Rd, Springfield, PA, 19064.

You may also like

Leave a Comment

You cannot copy content of this page