അമേരിക്കയിലെ അമ്പതുശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചുവെന്ന് വൈറ്റ് ഹൗസ് – പി.പി ചെറിയാന്‍

by admin

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ മുതിര്‍ന്ന 50% പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി കഴിഞ്ഞതായി മെയ് 25 ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വൈറ്റ് ഹൗസ് വെളിപ്പെടുത്തി.

രാജ്യം ഇതോടെ വലിയൊരു നാഴികകല്ല് പിന്നിട്ടിരിക്കുന്ന ജൊ ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ ഒരു ശതമാനത്തിന് പോലും വാക്‌സിന്‍ ലഭിച്ചിരുന്നില്ല. മെയ് 25ന് ലഭ്യമായ ഔദ്യോഗീക കണക്കനുസരിച്ച് 130.6 മില്യണ്‍ അമേരിക്കന്‍സിനും പൂര്‍ണ്ണമായും വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ജൂലായ് 4നു മുമ്പ് 160 മില്യണ്‍ പേര്‍ക്ക് വാക്‌സിന്‍ ന്ല്‍കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. എത്രയും വേഗം എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ജനസംഖ്യയില്‍ 49.4 ശതമാനം പന്ത്രണ്ടിനും മുകളിലുള്ളവരാണ്. ഫൈസര്‍ വാക്‌സിന്‍ മാത്രമാണ് ഇതുവരെ യുവജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള അംഗീകാരം നല്‍കിയിരിക്കുന്നത്. മൊഡേന ഇതുവരെ 18 വയസ്സിനു താഴെയുള്ളവര്‍ക്ക്് നല്‍കുന്നതിന് അനുമതി ലഭിച്ചിട്ടില്ല.
Picture2
വാക്‌സിനെ കുറിച്ചു ചെറിയ ആശങ്കകള്‍ പലഭാഗത്തുനിന്നും ഉയര്‍ന്നുവെങ്കിലും, അതു അത്ര ഗൗരവമായി എടുക്കേണ്ടതില്ലെന്നും, വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് അതൊരു തടസ്സമാകരുതെന്നും സി.ഡി.സി. അധികൃതര്‍ അറിയിച്ചു.

വൈറസിനെ പ്രതിരോധിക്കുന്നതിന് അമേരിക്കയിലെ 7085% പേരെങ്കിലും വാക്‌സിന്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞു. വാക്‌സിന് സ്വീകരിക്കേണ്ടതിനെ കുറിച്ചു ബോധവല്‍ക്കരണ സെമിനാറുകളും സംഘടിപ്പിക്കണമെന്ന് ബൈഡന്‍ പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page