ഹൂസ്റ്റണില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 4000 ഡോളര്‍ പിഴ – പി.പി. ചെറിയാന്‍

by admin

Picture

ഹൂസ്റ്റണ്‍: അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് 2000 മുതല്‍ നാലായിരം ഡോളര്‍ വരെ പിഴ ചുമത്തുന്ന പുതിയ നിയമം ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ പാസാക്കിയതായി സെക്രട്ടറി അറിയിച്ചു. മാലിന്യ നിക്ഷേപം വര്‍ധിച്ചുവരുന്നതിനാലാണു പിഴ ഇരട്ടിയാക്കിയത്.
Picture2
കുറഞ്ഞ വരുമാനക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലെ നിയമവിരുദ്ധ മാലിന്യ നിക്ഷേപം എന്നും സിറ്റിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനെ ഫലപ്രദമായി നേരിടുന്നതിനാണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്. ഇതോടൊപ്പം ഉപയോഗശൂന്യമായ മോട്ടോര്‍ വാഹനങ്ങള്‍ അശ്രദ്ധമായി ഉപേക്ഷിക്കുന്നതും നിയമ നടപടികള്‍ക്കു വിധേയമാക്കുമെന്നും സിറ്റി അധിതൃര്‍ മുന്നറിയിപ്പ് നല്‍കി.
Picture3
ഇതുവരെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് സിറ്റി അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് അതിനായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. മാലിന്യനിക്ഷേപം പരിസരമലിനീകരണം സൃഷിക്കുകയും സമീപവാസികള്‍ക്ക് ആരോഗ്യത്തിന് ഭീഷിണിയാകുമെന്നും, ഇതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനുള്ള നടപടികള്‍ സിറ്റി കൈകൊള്ളുമെന്നും അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page