വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 50 ഡോളര്‍ ഗിഫ്റ്റ് കാര്‍ഡും സമ്മാനങ്ങളും: പി.പി.ചെറിയാന്‍

by admin

               

കാലിഫോര്‍ണിയ: വാക്‌സിന്‍ സ്വീകരിക്കാത്ത സംസ്ഥാനത്തെ 12 മില്യന്‍ ആളുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുദ്ദേശിച്ചു ഓരോരുത്തര്‍ക്കും 50 ഡോളര്‍ ഗിഫ്റ്റ് കാര്‍ഡുകളും, വലിയ സമ്മാനപദ്ധതിയും പ്രഖ്യാപിച്ചു കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ഗവിന്‍ ന്യൂസം.

116.5 മില്യണ്‍ ഡോളറിന്റെ സമ്മാനം പത്തു പേര്‍ക്കു നല്‍കുന്നതിനാണ് മാറ്റിവെച്ചിരിക്കുന്നത്. മറ്റേതൊരു സംസ്ഥാനം നല്‍കുന്നതിലും വലിയ തുകയാണ് ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 26 വ്യാഴാഴ്ചയായിരുന്നു ഗവര്‍ണ്ണറുടെ പുതിയ ഉത്തരവ്.
സംസ്ഥാനത്തെ 20 മില്യണ്‍ പേര്‍ക്കു ഭാഗീകമായി വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെങ്കിലും, ശേഷിക്കുന്ന 12 മില്യണ്‍പേര്‍ക്ക് വാക്‌സിന്‍ നല്‍കി കൊറോണയെ പ്രതിരോധിക്കുന്നതിനാണ് ഗവര്‍ണ്ണറുടെ പുതിയ പ്രഖ്യാപനം.
50 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡ് ഗ്രോഗസറി സ്‌റ്റോറില്‍ ഉപയോഗിക്കാവുന്നതാണ്. ഗവര്‍ണ്ണറുടെ ഉത്തരവ് വന്നതോടെ കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്നോട്ടു വന്നു തുടങ്ങി.
ജൂണ്‍ 15ന് സംസ്ഥാനം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നും സോഷ്യല്‍ ഡിസ്റ്റന്‍സിംഗും, മാസ്‌കും വേണ്ടിവരില്ലെന്നും ഗവര്‍ണ്ണര്‍ അറിയിച്ചു. ജൂണ്‍ പതിനഞ്ചിനാണ് സമ്മാന നറുക്കെടുപ്പ്. വാക്‌സിനേറ്റു ചെയ്ത 10 പേര്‍ക്ക് 1.5 മില്യണ്‍ വീതവും, മുപ്പതു പേര്‍ക്ക് 50,000 ഡോളറും ലഭിക്കും.
സംസ്ഥാന ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് അക്കൗണ്ടില്‍ നിന്നാണ് സമ്മാന തുക നല്‍കുക.

12 വയസ്സിനു മുകളിലുള്ള 34 മില്യണ്‍ കാലിഫോര്‍ണിയന്‍സില്‍ 63% പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണ്ണര്‍ അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page