രമേശ് ചെന്നിത്തല -കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്തരുത് : പി പി ചെറിയാൻ

by admin

Picture

ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിന്റെ തലമുതിർന്ന, ആരാധ്യ നേതാവ്  ബഹുമാന്യനായ രമേശ് ചെന്നിത്തല, സാഹചര്യം എന്തുതന്നെയായിരുന്നാലും സംഭാഷണങ്ങളിലും പ്രവർത്തിയിലും പ്രസ്താവനകളിലും  ഉയർന്ന നിലവാരവും പക്വതയും  പുലർത്തുന്നത് കാണുന്നതിനാണ്  അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും  കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന യാതൊരു സമീപനവും രമേശിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും  അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ് ചാപ്റ്റർ സീനിയർ വൈസ് പ്രസിഡണ്ടും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ  പി പി ചെറിയാൻ അഭിപ്രായപ്പെട്ടു.

1978, 1979  കാലഘട്ടത്തിൽ കെ എസ് യൂ തൃശൂർ ജില്ലാ  പ്രസിഡന്റ്  എന്ന നിലയിൽ  കെ കരുണാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ജി കാർത്തികേയൻ,രമേശ് ചെന്നിത്തല ,പന്തളം സുധാകരൻ   എന്നിവരോടൊപ്പം അടുത്ത് ഇടപഴകുന്നതിനും  പ്രവർത്തിക്കുന്നതിനും അവസരം ലഭിച്ച വ്യക്തിയാണ് ഇപ്പോൾ അമേരിക്കയിലെ ഡാളസിൽ 27 വർഷമായി സ്ഥിരതാമസമാക്കിയിട്ടുള്ള ചെറിയാൻ.

കെ എസ് യു പ്രവർത്തകനായി കോൺഗ്രസിലേക്കു കടന്നുവന്ന് കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് ,എൻ എസ് യു പ്രസിഡന്റ്, ഇന്ത്യൻ യൂത്ത് കോൺഗ്രസ്  ജനറൽ സെക്രട്ടറി, എം എൽ എ , എം പി , മന്ത്രി, കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നി നിലകളിൽ സ്തുത്യർഹ   പ്രവർത്തനം കാഴ്ചവെച്ച രമേശിന്റെ സ്ഥാന ചലനത്തിന് ശേഷമുള്ള  ചില പ്രസ്താവനകൾ എന്നെ പോലെയുള്ള കോൺഗ്രെസ് പ്രവർത്തകരിൽ അല്പം വേദനയുളവാകുന്നതാണ്. പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നും തന്നെ മാറ്റുന്നതിന് മുൻപ് എന്തുകൊണ്ട് തന്നോട് ഈ വിവരം വെളിപ്പെടുത്തിയില്ല എന്ന് പല പൊതു വേദികളിൽ ആവർത്തിക്കുകയും പരാതിപ്പെടുകയും ചെയ്യുന്ന  രമേശ്, കോൺഗ്രസ് ദേശീയ  നേതൃത്ര്വത്തിലുള്ള സാധാരണ കോൺഗ്രസ്  പ്രവർത്തകരുടെ വിശ്വാസത്തെ മുറിപ്പെടുത്തുകയല്ലേ എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകില്ല. ഉമ്മൻ ചാണ്ടിയും, കെ പി പി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും, രമേശ് ചെന്നിത്തലയും പങ്കെടുത്ത കോൺഗ്രസ്  നേത്വത്വ യോഗം ഉചിത തീരുമാനം കൈകൊള്ളുന്നതിനു ഹൈക്കമാൻഡിനെ ചുമതലപെടുത്തി പ്രമേയം ഐക്യകണ്ടേനേ പാസാക്കിയതും  വിസ്മരികാവുന്നതല്ല. ഹൈക്കമാൻഡ് തീരുമാനം മറിച്ചായിരുന്നുവെങ്കിൽ?

നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി  എഫ് പരാജയപെട്ടതിനു രമേശ് ചെന്നിത്തലയെയോ , സംസ്ഥാന കോൺഗ്രസ് നേതൃത്തിനെയോ പഴിചാരി രക്ഷപെടാൻ ശ്ര മിക്കുന്നത്  ഭൂഷണമല്ല . ഇതിന്റെ അടിസ്ഥാന കാരണം താഴെ തട്ടിൽ കോൺഗ്രസ് യൂ ഡി എഫ് കക്ഷികളുടെ പ്രവർത്തനം തീരെ നിര്ജീവമായിരുന്നു എന്നത് തന്നെയാണെന്നതിനു രണ്ടു  പക്ഷമില്ല.. മുൻപ് നടന്ന തദ്ദേശ തിരെഞ്ഞെടുപ്പിൽ ഇതേ വിഷയം തന്നെയായിരുന്നു പരാജയത്തിന് മുഖ്യ കാരണമായി ചൂണ്ടികാണിക്കപ്പെട്ടത്. സാധാരണ നിലയിൽ പരാജയ കാരണം വിലയിരുത്തി യു ഡി എഫ് യോഗം പിരിഞ്ഞുവെന്നല്ലാതെ കീഴ് ഘടകങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രായോഗിക തലത്തിൽ യാതൊരു നടപടികളും സ്വീകരിച്ചല്ല  എന്നതാണ് പരമാർത്ഥം. .പഞ്ചായത്തു തിരഞ്ഞെടുപ്പിന് ശേഷം ഡി സി സി യിലും , കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലും ദശകണക്കിനു സെക്രട്ടറിമാരെ ഉൾപ്പെടുത്തി ജംബോ കമ്മിറ്റികൾ രൂപീകരിച്ചുവെങ്കിലും താഴെക്കി ടയിലുള്ള പ്രവർത്തന ശൈലിയിൽ യാതൊരു മാറ്റവും സംഭവിച്ചില്ല .നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫിലെ എല്ലാ കക്ഷികളും സമ്മതിച്ച ഒരു വസ്തുത പല നിയോജക മണ്ഡലത്തിലും വീടുകൾ കയറി സ്ലിപ് കൊടുക്കുവാൻ പോലും പ്രവർത്തകർ ഉണ്ടായിരുന്നില്ല എന്നതാണ് .അത് തന്നെയാണ് തോൽവിയുടെ പ്രധാന കാരണവും. .

തെരെഞ്ഞെടുപ്പ് ദിവസം എനിക്ക് ബോധ്യമായ അനുഭവം കൂടി പറഞ്ഞു അവസാനിപ്പിക്കാം. നുകം വെച്ച കാളകളുടെ ചിഹ്നം മുതൽ  കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ചിരുന്ന  ഒരു കാലഘട്ടം ഞങ്ങൾക്കും ഉണ്ടായായിരുന്നു. .തിരെഞ്ഞെടുപ്പ് അടുത്തുവന്നാൽ ബൂത്തു മുതലുള്ള കമ്മറ്റി പ്രവർത്തകർ ഊണും ഉറക്കവും ഉപേക്ഷിച്ചു പോസ്റ്റർ ഒട്ടിക്കുന്നതിനും ചുമരെഴുത്തിനും , വീടുകൾ കയറിയിറങ്ങി വോട്ടു ചോദിക്കുന്നതിനും സ്ലിപ് കൊടുക്കന്നതിനും നിതാന്ത ശ്രദ്ധ ചെലുത്തിയിരുന്നു. തിരഞ്ഞെടുപ്പിന് തലേദിവസം ഉറക്കത്തിനുപോലും അവധി നൽകി റോഡരുകിൽ ഷെഡുകൾ കെ ട്ടുന്നതിനും,അരങ്ങും കൊടിതോരണങ്ങളും അലങ്കരിച്ചു ബൂത്തു ഓഫീസ് ആകര്ഷകമാകുന്നതിനും സമയം കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പു ദിവസം എത്ര ക്ഷീണമുണ്ടെങ്കിലും അതി രാവിലെ ബൂത്ത് ഓഫീസിലെത്തി അവിടെ നിര ത്തിയിട്ടിരിക്കുന്ന ബെഞ്ചുകളിൽ ഇരുന്നു സ്ലിപ്പുകൾ , വോട്ടെർസ്  ലിസ്റ്റ് എന്നിവ തയാറാകുകയും വീണ്ടും വീണ്ടും പരിശോധിക്കുകയും ചെയ്തിരുന്ന ഒരു കാലം. ഞങ്ങളുടെ സ്‌മൃതി പഥത്തിൽ മായാത്ത സ്മരണകളായി ഇന്നും നിലനിൽക്കുന്നു
കഴിഞ്ഞ   കേരള  നിയമസഭാ തിരഞ്ഞെടുപ്പു ദിവസം പരിചയമുള്ള  ചില കോൺഗ്രസ്  ജില്ലാ , സംസ്ഥാന നേതാക്കളെ വിളിച്ചു പ്രവർത്തനങ്ങൾ  എങ്ങനെയുണ്ട്   എന്ന് സാദാരണ നിലയിൽ  അന്വേഷിച്ചു .
കേരളം സമയം രാവിലെ ഒൻപതിന്  വിളിച്ചപ്പോൾ തിരെഞ്ഞെടുപ്പ് ചുമതല യുണ്ടായിരുന്നു ജില്ലാ നേതാവിൻറെ മറുപടി, “നീ എന്താ  ഇ ത്ര നേരത്തെ വിളിക്കുന്നത് ഒന്ന് ഉറങ്ങാൻ പോലും സമ്മതികയില്ലേ” , ഉത്തരം കേട്ടപ്പോൾ ഞാൻ ഞെട്ടി തരിച്ചു പോയി . തിരഞ്ഞെടുപ്പിനോടുള്ള നേതാവിന്റെ സമീപനം. ഉടനെ എനിക്ക് പരിചയമുള്ള മറ്റൊരു കോൺഗ്രസ് സംസ്ഥാന  നേതാവിനെ ഫോണിൽ ബന്ധപെട്ടു . രാവിലെ ഒൻപതിന് ഞാൻ എന്നും നടക്കാൻ പോകുന്ന പതിവുണ്ട് . ഇപ്പോൾ നടന്നു കൊണ്ടിരിക്കയാണ് . തിരഞ്ഞെടുപ്പു ദിവസമായിട്ടും ഇതിൽ ഒരു മാറ്റവുമില്ലേയെന്നും ചോദിച്ചു . നേതാവിന്റ് രസകരമായ മറുപടി, അതൊക്കെ സ്ഥാനാർഥി നോക്കിക്കൊള്ളും.ഇതൊക്കെയാണ് നേതാക്കളുടെ ചിന്ത പിന്നെ സ്ഥാനാർത്ഥികൾ വിജയിച്ചാലേ  അതിശയമുള്ളൂ .
നേതാക്കൾക്ക് സ്ഥാനചലനം സംഭവിച്ചതുകൊണ്ടോ ,ശക്തമായ തീരുമാനങ്ങൾ രേഖപെടുത്തിയതുകൊണ്ടോ കോൺഗ്രസ് രക്ഷപെടാൻ പോകുന്നില്ല .
പുതിയതായി സ്ഥാനം ഏല്കുന്നവരാരോ അവർ കോൺഗ്രസ്സിന്റെ ബൂത്തു തലം മുതലുള്ള കമ്മിറ്റികൾ പ്രവർത്തന ക്ഷമമാകുന്നതിനു കഠിന പരിശ്രമം നടത്തേണ്ടിയിരിക്കുന്നു . അതുപോലെ ചുളിവ് മാറാത്ത വെള്ള ഖദർ ഷർട്ടുമിട്ടു നാട്ടുകാരിൽ നിന്നും മുതലാളിമാരിൽ നിന്നും പിരിയിച്ചെടുത്ത പണം ഉപയോഗിച്ചു  കാറിൽ ഉല്ലാസ യാത്ര നടത്തി പ്രവർത്തകർക്കു വെറുപ്പുളവാകുന്ന, പേരിനുപോലും പ്രവർത്തകരുടെ  പിന്തുണ  ഇല്ലാത്ത നേതാക്കളെ മാറ്റി വീട്ടിൽ വിശ്രമിക്കാൻ വിടുകയും ,ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നു , കോൺഗ്രസ്സിന് വേണ്ടി ആത്മാർഥമായി   പ്രവർത്തിക്കാൻ  തയാറുള്ളവരെ  കണ്ടെത്തി ചുമതല ഏൽപ്പിക്കുകയും രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്നവരുടെ  ഉപദേശങ്ങളും  ,നിർദേശങ്ങളും സ്വീകരിക്കുന്നതിനും തയാറായാൽ മാത്രമേ  അടുത്ത തിരെഞ്ഞെടുപ്പിലെങ്കിലും  വിജയപ്രതീക്ഷ വെച്ച് പുലർത്താനാകൂ. നേതാക്കളുടെ ആത്മസംയമനം പ്രവർത്തകർക്കു പ്രചോദമാകുകയും വേണം.

ഈ തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ ഒരു വൻ തിരിച്ചു വരവ് കോൺഗ്രസ് പാർട്ടിക്ക് ഉണ്ടാകും എന്ന് ചെറിയാൻ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി

You may also like

Leave a Comment

You cannot copy content of this page