ടെക്‌സസ് വാള്‍മാര്‍ട്ടില്‍ മാസ് ഷൂട്ടിംഗിന് പദ്ധതിയിട്ട ഇരുപത്തിയെട്ടുകാരന്‍ അറസ്റ്റില്‍ : പി.പി.ചെറിയാന്‍

by admin

കെര്‍വില്ലി(ടെക്‌സസ്): ടെക്‌സസ് സംസ്ഥാനത്തെ കെര്‍വില്ലിയില്‍ സ്ഥിതിചെയ്യുന്ന വാള്‍മാര്‍ട്ടില്‍ മാസ്സ് ഷൂട്ടിംഗിന് പദ്ധതിയിട്ട ഇരുപത്തിയെട്ടു വയസ്സുള്ള കോള്‍മാന്‍ തോമസ് ബ്ലെവിന്‍സിനെ(28) അന്വേഷണ സംഘം അറസ്റ്റു ചെയ്തതായി കെ.സി.എസ്സ്.ഒ. സെപ്ഷല്‍ ഓപ്പറേഷന്‍സ് ഡിവിഷന്‍ ഞായറാഴ്ച മെയ് (30) അറിയിച്ചു. ഭീകരാക്രമണ ഭീഷിണി മുഴക്കി പൊതുജനങ്ങളെ ഭയവിഹ്വലരാക്കി എന്നാണ് ഇയാള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്ന കേസ്സ്. ഡി.പി.എസ്., സി.ഐ.സി., എഫ്.ബി.ഐ എന്നിവര്‍ സംയുക്തമായി ഒരുക്കിയ കെണിയില്‍ കോള്‍മാവ് അകപ്പെടുകയായിരുന്നു.

അറസ്റ്റിനുശേഷം കോള്‍മാന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഫയര്‍ ആംസ്, അമുന്നീഷ്യന്‍, ഇലക്ട്രോണിക് തെളിവുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. തീവ്രവാദി ഗ്രൂപ്പുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിച്ചുവരുന്നു.
കോള്‍മാനെതിരെ ഫെലൊണി പ്രൊബേഷന്‍ നിലനില്‍ക്കുന്നതായിരുന്നുവെന്നും, ഫയര്‍ ആം കൈവശം വെക്കുന്നതിന് അനുമതിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അറസ്‌റ്‌റു ചെയ്ത കോള്‍മാനെ കെര്‍ കൗണ്ടി ജയിലിലടച്ചു. 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഈയിടെ മാസ് ഷൂട്ടിംഗ് വര്‍ദ്ധിച്ചുവരികയും നിരവധി പേര്‍ കൊല്ലപ്പെട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ സംഭവം നേരത്തെ കണ്ടെത്തി നടപടി സ്വീകരിച്ചതിനാല്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി വിശ്വസിക്കുന്നതായും പോലീസ് അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page