വനിതാ അത്‌ലറ്റുകള്‍ക്കൊപ്പം ട്രാന്‍സ്ജന്ററിന് പങ്കെടുക്കാനാവില്ല-ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍

by admin

ഫ്‌ളോറിഡാ: വനിതാ അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളില്‍ ട്രാന്‍സ്ജന്റര്‍ വിഭാഗത്തിന് പങ്കെടുക്കാനാവില്ല. പ്രൈഡ് മാസം ആരംഭിക്കുന്ന ജൂണ്‍ 1ന് പുതിയ ഉത്തരവില്‍ ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റോണ്‍സിസാന്റിസ് ഒപ്പുവെച്ചു.

വനിതാ അത്‌ലറ്റുകളെ ജനിക്കുമ്പോള്‍ പുരുഷനും പിന്നീട് സ്തരീയുമായവരില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കി.
ജനിക്കുമ്പോള്‍ ഏതുലിംഗത്തിലാണോ, അതില്‍ മാത്രമേ അവര്‍ക്ക് മറ്റുള്ളവരോടൊപ്പം മത്സരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. സ്ത്രീകള്‍ അവരുടെ മത്സരങ്ങളിലും, പുരുഷന്മാര്‍ അവരുടെ മത്സരങ്ങളിലും പങ്കെടുക്കുന്നത് ഉറപ്പാക്കണം.
ഫെയര്‍നസ് ഇന്‍ വിമല്‍സ് സ്‌പോര്‍ട്ട്(Fairness in Women’s Sport Act) എന്നാണ് പുതിയതായി ഒപ്പുവെച്ച ബില്ലിനെ നാമകരണം ചെയ്തിരിക്കുന്നത്.
(Pride Month) പ്രൈഡ് മാസം ട്രാന്‍സ്ജന്റര്‍ കമ്മ്യൂണിറ്റിയെ ആദരിക്കുന്നതിനാണ്. പുതിയ ഉത്തരവില്‍ ഇവര്‍ക്ക് ദോഷകരമായ ഒന്നും ഇല്ലെന്നും, എന്നാല്‍ വനിതാ അത്‌ലറ്റുകള്‍ക്ക് ശരിയായ പരിഗണന ഉറപ്പുവരുത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ചു.
വനിതാ അത്‌ലറ്റുകള്‍ക്കൊപ്പം ജന്മനാ പുരുഷന്മാരും, പിന്നീട് സ്ത്രീകളുമായി ലിംഗഭേദം സംഭവിച്ചവരും മത്സരിക്കുമ്പോള്‍ വനിതകള്‍ക്ക് പരാജയം സംഭവിക്കുന്നുവെന്ന നിരവധി പരാതികള്‍ ലഭിച്ചതും ഇങ്ങനെ ഒരു ഉത്തരവ് ഇറക്കുന്നതിന് പ്രചോദനമായി എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
                      റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page