ഷെറിന്‍ പോള്‍ വര്‍ഗീസിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചിച്ചു

by admin

Picture

ലണ്ടന്‍ : കെന്റനടുത്തുള്ള ഗ്രേവ് സെന്റ് എന്ന സ്ഥലത്തു താമസിച്ചിരുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ വൈസ് ചെയര്‍മാനായ പോള്‍ വര്‍ഗീസിന്റെ ഭാര്യയുടെ അകാല വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗാദമായ ദുഖം രേഖപ്പെടുത്തി.

ആറു മാസമായി ക്യാന്‍സര്‍ ബാധിതയായി ചികിത്സയില്‍ ആയിരുന്നു. പോള്‍ വര്‍ഗീസ് നാട്ടില്‍ ചാലക്കുടി ചൗക്ക സ്വദേശിയും, വടക്കുംപാടെന്‍ കുടുബംഗാമാണ്.ചാവക്കാട്, പേരകം സ്വദേശിനിയാണ് പരേതയായ ഷെറിന്‍. സംസ്കാരം സംബന്ധിച്ച തീരുമാനം നാട്ടില്‍ നിന്നു ബന്ധുക്കള്‍ യുകെ യില്‍ വന്ന ശേഷം തീരുമാനിക്കും.

ഷെറിന്‍ പോളിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ യുകെ പ്രസിഡന്റ് സൈബിന്‍ പാലാട്ടി, ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്ലന്‍, ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ്, വൈസ് പ്രസിഡന്റ് അജി അക്കരകാരന്‍, ജോയിന്റ് സെക്രട്ടറി വേണുഗോപാല്‍, ട്രഷറര്‍ ടാന്‍സി പാലാട്ടി, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ :പി എ ഇബ്രാഹിം ഹാജി (ദുബായ് ), ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാല പിള്ള (അമേരിക്ക), ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടെയില്‍ (ജര്‍മ്മനി),ഗ്ലോബല്‍ വൈസ്പ്രസിഡന്റ് പി സി മാത്യു (അമേരിക്ക),ഗ്ലോബല്‍ അഡ്മിനിസ്ട്രട്ടര്‍ ജോണ്‍ മത്തായി (ദുബായ്), ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ :വിജയലക്ഷ്മി (തിരുവനന്തപുരം ), യൂറോപ്പ് ചെയര്‍മാന്‍ ജോളി തടത്തില്‍ (ജര്‍മ്മനി), യൂറോപ്പ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍(ജെര്‍മനി ), ജര്‍മന്‍ ചെയര്‍മാന്‍ ജോസ് കുബ്ലുവേലില്‍(ജെര്‍മനി ), ഫ്‌ളോറിഡാ, ന്യൂയോര്‍ക്ക് റീജിയന്‍ ഭാരവാഹികള്‍, കൂടാതെ മറ്റ് ഭാരവാഹികള്‍, മെംബേര്‍സ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment

You cannot copy content of this page