ഒരു വയസുള്ള കുട്ടിയേയും മാതാവിനേയും കണ്ടെത്താന്‍ ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു:

by admin

കോര്‍പ്ക്രിസ്റ്റി(ടെക്‌സസ്): കൊലപാതകത്തിനും കവര്‍ച്ചക്കും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റിന്‍ ഗാര്‍സിയ(24) ഒരു വയസുള്ള കുട്ടിയേയും, മുന്‍ കാമുകിയും, കുട്ടിയുടെ മാതാവുമായ ജെസബേല്‍ സമോറയേയും തട്ടികൊണ്ടപോയതിനെ തുടര്‍ന്ന് പോലീസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു.

ജൂണ്‍ 8ന് ഉച്ചക്ക് 2 മണിയോടെയാണ് ജെസബേല്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകൊണ്ട് കുട്ടിയേയും മാതാവിനേയും ക്രിസ്റ്റിന്‍ ഗാര്‍സിയ തട്ടികൊണ്ടുപോയത്.
ജെസബേലിന്റെ വിശദവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തി. പതിനെട്ടു വയസു പ്രായവും, നാല് അടി പതിനൊന്ന് ഇഞ്ച് ഉയരവും, 97 പൗണ്ട് തൂക്കവും, ബ്‌ളൂ ജീന്‍സും, കാമൊ ടാങ്ക് ടോപുമാണ് ഇവര്‍ ധരിച്ചിരുന്നത്.
തട്ടികൊണ്ടുപോയ ഗാര്‍സിയാക്ക് അഞ്ച് ഇഞ്ചു ഉയരവും 160 പൗണ്ട് തൂക്കവും ഉണ്ടെന്നും, വൈറ്റ് ഹുഡിയും, കറുത്ത മാസ്‌ക്കും ധരിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
2007 കാഡിലാക് എസ്‌ക്കലേസ് ടെക്‌സസ് നമ്പര്‍ പ്ലേറ്റ്‌ 45JKC കാറാണ് തട്ടികൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരിക്കുന്നത്.
കാറിനെകുറിച്ചോ, പ്രതിയെ കുറിച്ചോ വിവരം ലഭിക്കുന്നവര്‍ 911 വിളിച്ചു വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ടാണ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചത്.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page