ഹേമ രാജഗോപാലിന് 2021 ലെഗസി അവാർഡ്

by admin

Picture

ഷിക്കാഗോ: നാട്യ ഡാൻസ് തിയറ്റർ  സ്ഥാപകയും ആർട്ടിസ്റ്റിക്ക് ഡയറക്ടറുമായ ഹേമ രാജഗോപാലിനെ ഷിക്കാഗോ ഡാൻസ് 2021 ലെഗസി അവാർഡ് നൽകി ആദരിച്ചു.

 ഇല്ലിനോയ് സംസ്ഥാനത്തെഷിക്കാഗോ സമൂഹത്തിന് ആർട്ടിസ്റ്റിക് ലീഡർ എന്ന നിലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയതിനാണ് അവാർഡ്.
ഭരതനാട്യം നർത്തകി,  അധ്യാപിക, കൊറിയോ ഗ്രാഫർ എന്നീ നിലകളിൽ ആഗോള പ്രശസ്തി നേടിയിട്ടുള്ള വനിതാ രത്നമാണു ഹേമ രാജഗോപാൽ. 1974 മുതൽ ഷിക്കാഗോയിലാണ് താമസം.
35 വർഷത്തിലധികമായി ഭരതനാട്യത്തിന് പ്രധാന്യം നൽകി പ്രവർത്തിക്കുന്ന പ്രഫഷണൽ ടൂറിങ്ങ് കമ്പനിയാണ് നാട്യ ഡാൻസ് തിയറ്റർ.
Picture2
ഭരതനാട്യത്തിന് പുതിയ ദിശാബോധം നൽകി ലോകമെങ്ങുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്നതിൽ ഹേമ രാജഗോപാൽ വഹിച്ചുള്ള പങ്ക് നിസ്തൂലമാണ്.
ആഗോള പ്രശസ്ത ആർട്ടിസ്റ്റുകളായ ചിത്രവിന രവി കിരൺ (ഇന്ത്യ),ഷിക്കാഗോ സിംഫണി ഓർക്കസ്ട്ര, യൊ യൊമാ എന്നിവരുമായി സഹകരിച്ചു 35 രാത്രികൾ നീണ്ടു നിൽക്കുന്ന പരിപാടികൾ അവതരിപ്പിക്കുന്നത്. ഹേമ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. വിശ്വകലാഭാരതി അവാർഡ്, കവറ്റഡ് ഏമി അവാർഡ്, ഏഴു കൊറിയോഗ്രാഫിക് അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ഇവരെ തേടി എത്തിയിട്ടുണ്ട്.

ആറു വയസ്സുള്ളപ്പോൾ 1956 ൽ ദേവദാസ ഗുരുവിന്റെ കീഴിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണു ഹേമ.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page