കോവിഡ് വാക്‌സിന്‍- ഹൃദയസംബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ശക്തമായ തെളിവുകള്‍- സി.ഡി.സി

by admin

വാഷിംഗ്ടണ്‍: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ അസാധാരണമായി ഹൃദയസംബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ മെയ് 10 വ്യാഴാഴ്ച പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

മയോകാര്‍ഡെറ്റിസ്(Myocarditis) എന്ന രോഗമാണ് രണ്ടാമത്തെ ഡോസ് mRNA വാക്‌സിന്‍ സ്വീകരിച്ച ചെറുപ്പക്കാരില്‍ പ്രത്യേകം കണ്ടുവരുന്നത്.
മുപ്പതു വയസ്സിനു താഴെയുള്ള(226) യുവജനങ്ങളില്‍ ഇതുവരെ ഈ രോഗം സ്ഥിരീകരിച്ചതായി സി.ഡി.സി. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ടോം പറഞ്ഞു. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഡൈ്വസറി ഗ്രൂപ്പില്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്ന ഡോ.ടെം. രോഗം യുവജനങ്ങളില്‍ കണ്ടുവരുന്നുണ്ടെങ്കിലും ഹോസ്പിറ്റലൈസേഷന്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
മയോ കാര്‍ഡൈറ്റിസ് രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലധികം 20 വയസ്സിനു താഴെയുള്ളവരാണ്. മെയ് അവസാനത്തോടെയാണ് ഇത്തരം കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയതെങ്കിലും, ആശുപത്രി സന്ദര്‍ശനത്തിന് ശേഷം മിക്കവാറും രോഗികള്‍ എല്ലാവരും തന്നെ വീടികളിലേക്ക് തിരിച്ചുപോകുകയാണ് പതിവെന്നും ഡോക്ടര്‍ പറഞ്ഞു.ഹൃദയപേശികളില്‍ അനുഭവപ്പെടുന്ന ഇന്‍ഫ്‌ലമേഷനാണ് മയോകാര്‍ഡൈറ്റിസ് എന്ന രോഗം പനിയും, തലചുറ്റലും, ശ്വാസംമുട്ടലും, നെഞ്ചുവേദനയുമാണ് രോഗലക്ഷണങ്ങള്‍. പുറംവേദനയും അനുഭവപ്പെടുന്നുണ്ട്. വിദഗ്ദര്‍ ഇതിനെകുറിച്ചു വിശദമായി പഠിച്ചുവരികയാണ്.
റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page