അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനാര് ? ഉത്തരം ഇതാ

by admin
അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകന്‍ ആരാണ്. ഏല്ലാവര്‍ക്കും അറിയാവുന്ന പ്രശസ്ത വ്യക്തിയാണെങ്കിലും ഇയാളിലെ കര്‍ഷകനെ തിരിച്ചറിഞ്ഞവര്‍ അധികമില്ല. മറ്റാരുമല്ല ബില്‍ ഗേറ്റ്‌സാണ് ഈ കര്‍ഷകന്‍. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സഹസ്ഥാപകനും സിഇഒയുമായ ബില്‍ ഗേറ്റ്‌സ് തന്നെ.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി 2,69,000 ഏക്കര്‍ കൃഷി സ്ഥലമാണ് ബില്‍ ഗേറ്റ്‌സിനു സ്വന്തമായുള്ളത്. ലാന്‍ഡ് റിപ്പോര്‍ട്ടും എന്‍ബിസി റിപ്പോര്‍ട്ടും അനുസരിച്ച് ലൂസിയാന, നെബ്രാസ്‌ക, ജോര്‍ജിയ, എന്നിവിടങ്ങളില്‍ ബില്‍ ഗേറ്റ്‌സിന് കൃഷി സ്ഥലങ്ങളുണ്ട്. നോര്‍ത്ത് ലൂസിയാനയില്‍ 70,000 ഏക്കര്‍ കൃഷിമൂമിയുണ്ടെന്നാണ് കണക്ക്. ഇവിടെ സോയാബീന്‍, പരുത്തി , അരി എന്നിവയാണ് പ്രധാന കൃഷിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നെബ്രാസ്‌കയില്‍ ഇരുപതിനായിരം ഏക്കറും ജോര്‍ജിയില്‍ ആറായിരം ഏക്കറും വാഷ്ംഗ്ടണില്‍ പതിനാലായിരം ഏക്കറും കൃഷിസ്ഥലം ബില്‍ ഗേറ്റ്‌സിനുള്ളതായാണ് കണക്ക്. വാഷിംഗ്ടണിലെ സ്ഥലത്ത് പ്രധാനമായും ഉരുളക്കിഴങ്ങാണ് കൃഷി.
വേര്‍പിരിയലിന് ശേഷവും ബില്‍ഗേറ്റ്‌സും മെലിന്‍ഡയും
ചേര്‍ന്ന് കൃഷിസ്ഥലങ്ങളില്‍ നിക്ഷേപം നടത്തുണ്ടെന്നാണ് കണക്കുകള്‍. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടാണ് ബില്‍ഗേറ്റ്‌സിന്റെ കാര്‍ഷികമേഖലയിലെ നിക്ഷേപങ്ങളെന്ന് ഇടയ്ക്ക് ചര്‍ച്ചകളുണ്ടായിരുന്നെങ്കിലും ബില്‍ ഗേറ്റ്‌സ് ഇത് നിഷേധിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് എന്റെ നിക്ഷേപക ഗ്രൂപ്പ് ഇത് ചെയ്യാന്‍ തീരുമാനമെടുത്തതെന്നും കാര്‍ഷികമേഖല പ്രധാനമാണെന്നും ഉത്പാദനക്ഷമമായ വിത്തുകള്‍ ഉപയോഗിച്ച് വനനശീകരണം ഒഴിവാക്കാന്‍ സാധിക്കുമെന്നുമായിരുന്നു ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചത്.
ജോബിന്‍സ് തോമസ്

You may also like

Leave a Comment

You cannot copy content of this page