മേഘ രാജഗോപാലന്‍, നീല്‍ ബേദി എന്നിവര്‍ക്കു മാധ്യമപ്രവര്‍ത്തനത്തിനുള്ള പുലിറ്റ്സര്‍ പുരസ്കാരം – പി.പി ചെറിയാന്‍

by admin

Picture

ന്യൂയോര്‍ക്ക്:മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന 2021ലെ അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്സര്‍ പുരസ്കാരത്തിന് ഇന്ത്യന്‍ വംശജരും മാധ്യമപ്രവര്‍ത്തകരുമായ മേഘ രാജഗോപാലന്‍, നീല്‍ ബേദി എന്നവര്‍ അര്‍ഹയായി. അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗ് വിഭാഗത്തിലെ അവാര്‍ഡിനു മേഘ രാജഗോപാലനും പ്രാദേശിക റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍, നീല്‍ ബേഡിയും പുലിറ്റ്സര്‍ പുരസ്കാര ജേതാക്കള്‍.

ജൂണ്‍ 11 വെള്ളിയാഴ്ചയാണ് നൂറ്റിയഞ്ചാമത് പുലിറ്റ്സര്‍ ജേതാക്കളെന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ഗ്രാജുവേറ്റ് സ്കൂള്‍ ഓഫ് ജേര്‍ണലിസം ബോര്‍ഡ് പ്രഖ്യാപിച്ചത്. ചൈനയില്‍ ഉയിഗുര്‍ മുസ്ലിങ്ങളെ സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ മേഘ രാജഗോപാലിന് പുലിറ്റ്‌സര്‍ പുരസ്കാരം ലഭിച്ചിരിക്കുന്നത്.

ഫ്‌ളോറിഡയില്‍ കുട്ടികളെ കണ്ടെത്തുന്നതിനായി ലോ എന്‍ഫോഴ്സ്മെന്റ് അധികാരികള്‍ നടത്തുന്ന ദുര്‍വ്യവഹാരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിന് “ടാംപ ബേ ടൈംസില്‍’ നീല്‍ ബേദി എഴുതിയ അന്വേഷണ പരമ്പരയ്ക്കാണ് പുരസ്കാരം.

പുരസ്കാരം തീരെ അപ്രതീക്ഷിതമായിരുന്നുവെന്നാണ് മേഘ രാജഗോപാലന്റെ പ്രതികരണം. പുരസ്കാര വിജയിക്ക് 15,000 ഡോളറാണ് സമ്മാനമായി ലഭിക്കുക.

You may also like

Leave a Comment

You cannot copy content of this page