6000 പോസ്റ്റല്‍ ജീവനക്കാര്‍ക്ക് നായയുടെ കടിയേറ്റതായി യു.എസ്.പി : പി പി ചെറിയാൻ

by admin

വാഷിംഗ്ടണ്‍ ഡി.സി: കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ 6000ത്തിലധികം പോസ്റ്റല്‍ ജീവനക്കാര്‍ക്ക് പട്ടികളുടെ കടിയേറ്റതായി ജൂണ്‍ 14 തിങ്കളാഴ്ച യുനൈറ്റഡ് പോസ്റ്റല്‍ സര്‍വീസ് പുറത്തിറക്കിയ വാര്‍ഷീക റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോഗ് ബൈറ്റ് അവയര്‍നസ് വീക്ക് ജൂണ്‍ 12 ശനിയാഴ്ച മുതല്‍ 18 വരെ അമേരിക്കയില്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വെളിപ്പെടുത്തല്‍.

അക്രമാസക്തമായ നായകളുടെ അക്രമണം പോസ്റ്റല്‍ ജീവനക്കാര്‍ക്ക് എന്നും ഭീഷണിയാണ്. ഗുരുതരമായി കടിയേറ്റവരുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നു.
അമേരിക്കയിലെ സിറ്റികളില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ക്ക് കടിയേറ്റത് ഹൂസ്റ്റണിലാണ് (73).

അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയായിലും ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ ആക്രമിക്കപ്പെട്ടു (782).

ന്യൂയോര്‍ക്ക് സിറ്റിയുടെ സ്ഥാനം ആദ്യത്തെ പത്തില്‍ ഇല്ലെങ്കിലും, ന്യൂയോര്‍ക്ക് സംസ്ഥാനം നായയുടെ ആക്രമണത്തില്‍ നാലാം സ്ഥാനത്താണ് (295). കടിയേറ്റ് ജീവനക്കാര്‍ അവരുടെ ഇന്‍ച്ച്വറി ക്ലെയം സൂപ്പര്‍വൈസര്‍ക്ക് സമര്‍പ്പിച്ചതിന്റെ കണക്കുകളാണ് മേലുദ്ധരിച്ചത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസ്സുകള്‍ ഇതിനു പുറമെയാണ്.

ഡോഗ് ബൈറ്റിനെകുറിച്ച് ജീവനക്കാരെ ബോധവല്‍ക്കരിക്കുന്നതിനും, സുരക്ഷിതമായി എങ്ങനെ മെയില്‍ ഡെലിവറി ചെയ്യാമെന്നും ഈ ദിവസങ്ങളില്‍ പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്ന് ഹെല്‍ത്ത് അവയര്‍നെസ് മാനേജര്‍ ജെയ്‌മി സീവെല്ലാ പറഞ്ഞു. പട്ടികളുടെ ഉടമകള്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

You may also like

Leave a Comment

You cannot copy content of this page