80 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ അമേരിക്കയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മോണ്ടിന്

by admin

                     

വെര്‍മോണ്ട്: അമേരിക്കയില്‍ അര്‍ഹരായ 80 ശതമാനം പേര്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കിയ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മോണ്ടിന്.

വെര്‍മോണ്ട് ഗവര്‍ണര്‍ ഗവര്‍ണര്‍ ഫിലിപ് ബി. സ്‌കോട്ട് ജൂണ്‍ 14 തിങ്കളാഴ്ച സമ്മേളനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. 80 ശതമാനം പേര്‍ക്ക് ഒരു ഡോസെങ്കിലും നല്‍കാന്‍ കഴിഞ്ഞതോടെ കോവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായും ഗവര്‍ണര്‍ അറിയിച്ചു.

ജൂണ്‍ 14ന് കോവിഡ് രോഗവ്യാപനം 34% കുറഞ്ഞതായും, ഹോസ്പിറ്റലൈസേഷന്‍ 78% കുറഞ്ഞതായും ഗവര്‍ണര്‍ വെളിപ്പെടുത്തി.

പതിനഞ്ചു മാസം നീണ്ട കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവെങ്കിലും മുനിസിപ്പാലിറ്റികളും സ്വകാര്യ വ്യവസായ കേന്ദ്രങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുന്നു. പൊതുജനാരോഗ്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിയന്ത്രണം നിലനിര്‍ത്തുന്നതെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.

ജൂലായ് 4 അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തിനു മുമ്പ് അമേരിക്കയിലെ 70 ശതമാനം പേര്‍ക്കും കോവിഡ് വാക്‌സീന്‍ ലഭിക്കണമെന്ന് ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം മിക്കവാറും പൂര്‍ത്തീകരിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയില്‍ കോവിഡ് വാക്‌സീന്‍ ആവശ്യത്തിനു ലഭ്യമാണെന്നും ആരംഭത്തില്‍ വാക്‌സിനേഷനിലുണ്ടായിരുന്ന മാന്ദ്യം ഇപ്പോള്‍ പൂര്‍ണ്ണമായും മാറിയിട്ടുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായില്ലെങ്കില്‍ ഈ വര്‍ഷാവസനത്തോടെ അമേരിക്ക പൂര്‍വ്വസ്ഥിതിയിലേക്കു മടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു.

                        Freelance Reporter,Dallas – പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page