യു.എസ്.-കാനഡ-യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു : പി.പി.ചെറിയാന്‍

by admin

വാഷിംഗ്ടണ്‍ ഡി.സി.: കനേഡിയന്‍ പൗരന്‍മാരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കഴിയുന്നതുവരെ തല്‍ക്കാലത്തേക്ക് കാനഡയിലേക്കുള്ള അത്യാവശ്യ സര്‍വീസുകള്‍ ഒഴിച്ചു എല്ലാ യാത്രകളും ജൂലായ് 21 വരെ ദീര്‍ഘിപ്പിക്കുന്നതായി ജൂണ്‍ 18 വെള്ളിയാഴ്ച കനേഡിയന്‍ അധികൃതര്‍ അറിയിച്ചു.

കനേഡിയന്‍ പ്രധാനമന്ത്രിക്ക് നിരവധി സമ്മര്‍ദങ്ങള്‍ കാനേഡിയന്‍ അതിര്‍ത്തി അടച്ചിടുന്നതിനെതിരെ നേരിടേണ്ടി വന്നെങ്കിലും ഉറച്ച നിലപാടെടുക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയില്‍ നിന്നും മാത്രമല്ല മറ്റു രാജ്യങ്ങളില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ യാത്ര നിരോധിച്ചിരിക്കയാണ്. മാര്‍ച്ച് 2020 നാണ് ആദ്യമായി കാനഡ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കാനേഡിയന്‍ പോപ്പുലേഷനില്‍ ഇതുവരെ 73.4 ശതമാനം പേര്‍ക്ക് ഒരു ഡോസെങ്കിലും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി അറിയിച്ചു. വെറും 5.5 ശതമാനം പേര്‍ക്ക് മാത്രമേ രണ്ടു ഡോസു വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുളളൂ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു പോലും കോവിഡ് 19 മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുമെന്നും, ആ സാഹചര്യം പോലും ഒഴിവാക്കുന്നതിനാണ് ഇത്രയും കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

ചരക്കുകള്‍ ട്രേയ്‌സ് ചെയ്യുന്നതിനോ, കടത്തുന്നതിനോ നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും 2019 നെ അപേക്ഷിച്ചു ഇതില്‍ 17 ശതമാനം കുറവ് വന്നിട്ടുണ്ട്. കനേഡിയന്‍ തീരുമാനത്തെ കാനഡയുടെ ട്രേയ്ഡിംഗ് പാര്‍ട്ടണറായ യു.എസ്. തെറ്റായ തീരുമാനമായിട്ടാണ് വിശേഷിപ്പിച്ചത്

You may also like

Leave a Comment

You cannot copy content of this page