ഓസ്റ്റിൻ : പാൻഡമിക്കിനെ തുടർന്ന് ടെക്സസിലെ തൊഴിലില്ലായ്മ കുതിച്ചുയർന്നുവെങ്കിൽ ഇപ്പോൾ കുത്തനെ താഴേക്ക് വന്നിരിക്കുകയാണെന്ന് ടെക്സസ് വർക്ക് ഫോഴ്സ് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.
2020 ഏപ്രിലിൽ തൊഴിലില്ലായ്മ 12.5 ശതമാനമായിരുന്നതാണ് ഇപ്പോൾ 6.5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു . കൂടുതൽ പേർ ജോലിക്ക് പോയി തുടങ്ങിയതിനാൽ ഫെഡറൽ ജോബ്ലസ് അസിസ്റ്റന്റ് നിർത്തൽ ചെയ്യുന്നതാണെന്ന് ഗവർണർ ഗ്രേഗ് എമ്പട്ട് പ്രഖ്യാപിച്ചിരുന്നു , മാത്രമല്ല സഹായധനം ലഭിക്കാതായാൽ കൂടുതൽ തൊഴിൽ അന്വേഷകർ ഉണ്ടാകുമെന്നും ഗവണ്മെന്റ് പ്രതീക്ഷിക്കുന്നു . ടെക്സസിലെ തൊഴിൽ രഹിത വേതനത്തിന് പുറമെ ലഭിച്ചിരുന്ന സപ്ലിമെന്റിൽ ബെനഫിറ്റ് 300 ഡോളർ ജൂൺ 26 മുതൽ ലഭിക്കുകയില്ലെന്നും ഗവർണർ പറഞ്ഞു .
അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടെക്സസ് പൂർണ്ണമായും പ്രവർത്തന സജ്ജമായെന്നും കോവിഡ് കേസ്സുകൾ നാമമാത്രമായി മാറിയിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു .
കോവിഡ് മഹാമാരിയിൽ ടെക്സസിൽ മാത്രം 52300 മരണവും , 2.98 മില്യൺ കോവിഡ് കേസ്സുകളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത് .ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ടെക്സസ് സംസ്ഥാനത്തെ കൗണ്ടി ഹാരിസും (6549) , രണ്ടാമത് ഡാളസുമാണ് (4110)