മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് ചിത്രം വഴിയെയുടെ ടീസർ പുറത്തിറക്കി ഹോളിവുഡ് താരം – സെബാസ്റ്റ്യൻ ആൻ്റണി

by admin

Picture

ന്യൂ ജേഴ്‌സി: നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെയുടെ ടീസർ വീഡിയോ പുറത്തിറക്കി ഹോളിവുഡ് നടൻ ടിം എബെൽ. “എന്റെ സുഹൃത്ത് നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ‘വഴിയെ’യെയുടെ ടീസർ അനാച്ഛാദനം ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ, മുഴുവൻ ടീമംഗങ്ങൾക്കും വിജയാശംസകൾ. നിർമലിന്റെ കൂടെ ഉടൻ പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു!” എന്ന് അദ്ദേഹം ട്വീറ്റിൽ കൂട്ടിചേർത്തു.

സ്‌നൈപ്പർ: സ്പെഷ്യൽ ഒപ്സ്,സർക്കസ് കെയ്ൻ, സോൾജിയർ ഓഫ് ഗോഡ്, സൂപ്പർ ഷാർക്ക്, ഇൻസ്റ്റിക്റ്റ് ടു കിൽ, ദി സുബ്സ്റ്റിട്യൂട്, സ്നോ വൈറ്റ് തുടങ്ങി അമ്പതോളം ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച വ്യക്തിയാണ് ടിം എബെൽ.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിക്കുന്ന ഈ പരീക്ഷണ ചിത്രത്തിൽ പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, ജോജി ടോമി, ശ്യാം സലാഷ്, സാനിയ പൗലോസ്, രാജൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാമ്പ്രത്ത്. കലാ സംവിധാനം: അരുൺ കുമാർ പനയാൽ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്‌, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്‌: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വാർത്താ വിതരണം: വി. നിഷാദ്, ഫൈനൽ മിക്സിങ്: രാജീവ് വിശ്വംഭരൻ. ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാൽ ആർ, സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു, സോഷ്യൽ മീഡിയ പ്രൊമോഷൻ: ആഷ മനോജ്, ഇൻഫോടെയ്ൻമെന്റ് റീലിസ്.

തന്റെ തന്നെ ‘തരിയോട്’ എന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ സിനിമാറ്റിക് റീമേക്കായ “തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ സംവിധായകന്‍ കൂടിയാണ് നിര്‍മല്‍. ഇതിഹാസ താരം റോജര്‍ വാര്‍ഡ് കൂടാതെ മറ്റ് പല ഹോളിവുഡില്‍ നിന്നടക്കമുള്ള താരങ്ങളും ഭാഗമാകുന്ന ചരിത്ര സിനിമയായാണ് ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ ഒരുങ്ങുന്നത്. ടിം എബെൽ കൂടി ഈ ചരിത്ര സിനിമയുടെ ഭാഗമാകുമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ ട്വീറ്റിൽ നിന്നും ലഭിക്കുന്നത്‌.
Youtube Link: https://www.youtube.com/watch?v=JoW9ivmpjR4&t=9s

ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment

You cannot copy content of this page