ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 3, 4 (ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു.
ജൂലൈ 3 ശനിയാഴ്ച 5:30 pm നു പെരുന്നാൾ കൊടിയേറ്റും അതിനെ തുടർന്ന് സന്ധ്യാ നമസ്കാരം, വചന ശുശ്രൂഷ, റാസ, ശ്ലൈഹീക വാഴ്‌വ് എന്നിവ നടത്തപെടുന്നതാണ്.
July 4 ഞായറാഴ്ച രാവിലെ 8:00 നു പ്രഭാത നമസ്കാരവും അതിനെ തുടർന്ന് വിശുദ്ധ കുർബാനയും നടത്തപെടുന്നതാണ്. തുടർന്ന് മധ്യസ്ഥ പ്രാർത്ഥന , റാസ, ശ്ലൈഹീക വാഴ്‌വ് , നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾക്ക് വെരി. റവ. ജേക്കബ് ജോൺസ് കോർ എപ്പിസ്കോപ്പ മുഖ്യ കാർമ്മികത്വം വഹിക്കും. വികാരി റവ.ഫാ. ഹാം ജോസഫ്, ഡീക്കൻ ജോർജ്ജ് പൂവത്തൂർ എന്നിവരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
മാർത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളിൽ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്, ട്രസ്റി കോശി ജോർജ്, സെക്രട്ടറി വിപിൻ ഈശോ എബ്രഹാം, പെരുന്നാൾ കമ്മറ്റിക്കുവേണ്ടി ഡീക്കൻ ജോർജ്ജ് പൂവത്തൂർ, ലിജു മാത്യു, റ്റിം തോമസ് എന്നിവർ അറിയിച്ചു.
താഴെ കൊടുത്തിരിക്കുന്ന ഇടവക ഫേസ്ബുക് പേജിൽ ശുശ്രൂഷകൾ തത്സമയം കാണുവാൻ സാധിക്കുന്നതാണ്.
https://www.facebook.com/
കൂടുതൽ വിവരങ്ങൾക്ക് :
റവ.ഫാ.ഹാം ജോസഫ് (വികാരി) (708) 856-7490
കോശി ജോർജ് (ട്രസ്റ്റീ) (224) 489-8166
വിപിൻ ഈശോ എബ്രഹാം(സെക്രട്ടറി) (980) 422-2044
By the Grace of Almighty Lord and our savior, the FEAST OF ST. THOMAS and PERUNNAL services for this year will be as follows. Kindly attaching here perunnal flyer with all details included.
SINCERELY IN CHRIST
FR. HAM JOSEPH, VICAR
Cell. 708 856 7490
KOSHY GEORGE (TRUSTEE) – 224-489-8166
ABRAHAM VIPIN EASO (SECRETARY) – 980 422 2044
† ¶uήҫhakoήam ᾏҫhȅἧ †