കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പ്രഥമ വനിത ഡാളസ്സില്‍ : പി.പി.ചെറിയാന്‍

by admin
ഡാളസ്സ്: ഡാളസ്സിലെ പൗരന്മാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് എത്രയും വേഗം തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്‍ അഭ്യര്‍ത്ഥിച്ചു.
                     
ഡാളസ്സിലെ ലീഡേഴ്‌സിന്റെ ഉത്തരവാദിത്വം കൂടിയാണ് മറ്റുള്ളവരെ വാക്‌സിനെടുക്കുന്നതിന് പ്രേരിപ്പിക്കുക എന്നതെന്നും ജില്‍ ബൈഡന്‍ പറഞ്ഞു.
ഡാളസ്സിലെ വാക്‌സിന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ജൂണ്‍ 29 ചൊവ്വാഴ്ച മുന്‍ ഡാളസ്സ് കബോയ് എമിറ്റ് സ്മിത്തുമായി എത്തിയതായിരുന്നു ജില്‍ ബൈഡന്‍.
എമിറ്റ് ജെ കോണ്‍റാഡ് ഹൈസ്‌കൂളിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തിയ ജില്‍ ബൈഡന്‍ അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും, വാക്‌സിന്‍ സ്വീകരിക്കുവാനെത്തിയവരുമായി കുശല പ്രശ്‌നം നടത്തി.
ജൂലൈ നാല് സ്വാതന്ത്യദിനത്തിനു മുമ്പ് അമേരിക്കയിലെ കഴിയാവുന്നയത്രപേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ വൈറ്റ് ഹൗസ് നാഷണല്‍ മന്ത് ഓഫ് ആക്ഷനായി ആചരിക്കുകയായിരുന്നു.
സുരക്ഷിതത്വത്തിനായി വാക്‌സിനെടുക്കുക, ഇത് തികച്ചും സൗജന്യമാണ്. ജൂലായ് നാല് നാം ആഘോഷിക്കുന്നത് കുടുംബത്തിലെ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമായിരിക്കണമെന്നും ജില്‍ പറഞ്ഞു. വാക്‌സിനേഷന്‍ സെന്ററുകളിലേക്ക് ലിഫ്റ്റ്, യൂബര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. മിക്കവാറും ഡാളസ്സില്‍ നിന്നും അപ്രതീക്ഷമായിരുന്ന കോവിഡ് വീണ്ടും വ്യാപിക്കുമൊ എന്ന സംശയത്തിന്  ശക്തീകരണം നല്‍കുന്നതായിരുന്ന ചൊവ്വാഴ്ച ആരോഗ്യവകുപ്പ് അധികൃതര്‍ പുറത്തുവിട്ട പുതിയ കോവിഡ് കക്കുകള്‍.
റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page