മാധ്യമങ്ങൾ നടത്തുന്ന അനാരോഗ്യകര കിടമത്സരം അവസാനിപ്പിക്കണം,ജോബിൻ പണിക്കർ – പി പി ചെറിയാൻ

by admin
ഡാളസ് :ശാരീരികമായും മാനസികമായും  പലപ്പോഴും നിരവധി  പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന  മാധ്യമ പ്രവർത്തകർ പൊതുജനങ്ങളുടെ വികാരം ഉൾക്കൊണ്ട്  ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുമ്പോൾ  എങ്ങനെയെങ്കിലും  ഹിറ്റ് കിട്ടുക  എന്ന ലക്ഷ്യത്തോടെ  മാധ്യമങ്ങൾ നടത്തുന്ന അനാരോഗ്യകര കിടമത്സരങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്ന് അമേരിക്കൻ മലയാളികൾക്കിടയിൽ അഭിമാനകരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന മാധ്യമ രംഗത്തു ഭാവി വാഗ്ദാനമായ, നിരവധി അവാർഡുകൾ വാരിക്കൂട്ടിയ  ശ്രീ ജോബിൻ പണിക്കർ അഭിപ്രായപ്പെട്ടു.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നോർത്ത് ടെക്സാസ് ചാപ്റ്റർ ജൂലൈ 3 ശനിയാഴ്ച രാവിലെ സംഘടിപ്പിച്ച മാധ്യമസെമിനാറിൽ പങ്കെടുത്തു മുഖ്യ  പ്രസംഗം നടത്തുകയായിരുന്നു ജോബിൽ .
  ഇന്ത്യാവിഷനിലും  റിപ്പോർട്ടറിലും   സുദീർഘ സേവനത്തിനുശേഷം ദീർഘ വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ,കമ്മ്യൂണിക്കേഷൻ പിജി ഡിപ്ലോമ ,മാസ്റ്റേഴ്സ് ബിരുദം നേടിയ പെൺ  കരുത്തിൻറെ ശബ്ദമായ അനുപമ വെങ്കിടേഷ്  പ്രവാസ ലോകത്ത് നിന്ന്  മാധ്യമ ധർമ്മത്തെ    ജനഹൃദയങ്ങളിൽ എത്തിക്കുന്നതിന്  ആത്മാർത്ഥമായി പ്രവർത്തിക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ചു   ജനാധിപത്യത്തിന്  നെടുംതൂണായ, പത്ര ധർമ്മത്തിന് മാറ്റു കുറയാതെ, കർമ്മപഥത്തിൽ വാർത്തയുടെ സത്യസന്ധത ചോരാതെ എങ്ങിനെ മാധ്യമപ്രവർത്തനം  നടത്തണം എന്നതിനു ഓരോ മാധ്യമ പ്രവർത്തകരും  മാതൃകയാകണമെന്നും അനുപമ വെങ്കിടേഷ്  പറഞ്ഞു .  കോവിഡാനന്തര മെന്നു പറയാറായിട്ടില്ലായെങ്കിലും  മെഡിക്കൽ സയൻസിന് പോലും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന കാലഘട്ടത്തിൽ നിന്നും  ഇന്ന് നാം ഇവിടെ വരെ എത്തിയി രിക്കുന്നതിനാൽ നമ്മുടെ ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ ഉൾ കൊണ്ട് പുതിയ  ജീവിതചര്യ ചിട്ടപ്പെടുത്തണമെന്നും ജോബിൻ പണിക്കരും അനുപമ വെങ്കിടേഷും ഒരേ സ്വരത്തിൽ  അഭിപ്രായപ്പെട്ടു.
ഡാലസിൽ പിഞ്ചുബാലിക ഷെറിൻ മാത്യുവിൻറെ  കൊലപാതകത്തെ സംബന്ധിച്ചു വിവരങ്ങൾ പൊതുജന മധ്യ കൊണ്ടുവരുന്നതിനും ഇന്ത്യയിൽ പോയി അവരുടെ  കുടുംബാംഗങ്ങളെ   കണ്ടു പിടികുന്നതിനും   വിവരങ്ങൾ ശേഖരിക്കുന്നതിനും നടത്തിയ ശ്രമങ്ങൾ സദസ്യരിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കുത്തരമായി ജോബിൻ വിവരിച്ചു

ബഹറിനിൽ സ്ഥിര താമസമാക്കിയിരിക്കുന്ന   അശോക് കുമാർ  അമേരിക്കൻ മലയാളികളുടെ  ജന്മനാടിനെ കുറിച്ചുള്ള കരുതലിനെ  കുറിച്ചും സ്നേഹത്തെക്കുറിച്ചും പ്രത്യേകം അഭിനന്ദിച്ചു സംസാരിച്ചു.

ഫ്രാൻസിസ് തടത്തിൽ കോവിദാനന്തര അമേരിക്ക  എന്ന വിഷയത്തെ ശരിയായി വിശകലം ചെയ്തു സംസാരിച്ചു. മനുഷ്യസമൂഹത്തിൽ  കോവിഡ്  വരുത്തിയ മാറ്റങ്ങൾ എളുപ്പത്തിൽ പരിഹരിക്കാവുന്നതല്ലായെന്നും ഫ്രാൻസിസ് അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചയിൽ ഹരി നമ്പൂതിരി ,സാം മാത്യു , സിജു വി ജോർജ് , പിസി മാത്യു ,ഷാജി രാമപുരം ,കളി പടനിലം ,അനിൽ മറ്റത്തികുന്നേൽ ,എ പി ഹരിദാസ് ,മനു തുരുത്തിക്കാടൻ, ബിജിലി ജോർജ് ,സിപ് പൗലോസ് ,ഫിലിപ്പ് തോമസ് പ്രസാദ് ,പ്രസന്നൻ പിള്ളൈ ,ഷിജു എബ്രഹാം എന്നിവർ പങ്കെടുത്തു , ഹൂസ്റ്റണിൽ നിന്നുള്ള ജീമോൻ റാന്നി സൂമി പ്ലാറ്റഫോം നയന്ത്രിച്ചു. ചാപ്റ്റർ സെക്രട്ടറി പി പി ചെറിയാൻ നന്ദി പറഞ്ഞു

You may also like

Leave a Comment

You cannot copy content of this page