നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ഒക്‌ടോ. 29 മുതല്‍ അറ്റ്‌ലാന്റയില്‍

by admin

 

റിപ്പോർട്ട് : പി.പി. ചെറിയാന്‍

അറ്റ്‌ലാന്റാ: നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 33-മത് ഫാമിലി കോണ്‍ഫറന്‍സ് ഒക്‌ടോബര്‍ 29 മുതല്‍ 31 വരെ അറ്റ്‌ലാന്റാ കാര്‍മല്‍ മാര്‍ത്തോമാ സെന്ററില്‍ വച്ചു നടത്തപ്പെടും. ‘ലിവിംഗ് ഇന്‍ ക്രൈസ്റ്റ്, ലീപിംഗ് ഇന്‍ ഫെയ്ത്ത് (Living in Christ, Leaping in Faith) എന്നതാണ് ഫാമിലി കോണ്‍ഫറന്‍സിന്റെ തീമായി തെരഞ്ഞെടുത്തിരിക്കുന്നത്.

മാര്‍ത്തോമാ സഭാ പമാധ്യക്ഷന്‍ മോസ്റ്റ് റവ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത, നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ.ഡോ. ഐസക് മാര്‍ പീലക്‌സിനോസ്, റവ.ഡോ. പ്രകാശ് കെ ജോര്‍ജ് (കേരളം), റവ. ഈപ്പന്‍ വര്‍ഗീസ് (ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി) എന്നിവരാണ് കോണ്‍ഫറന്‍സ് നയിക്കുന്നത്.

ജൂലൈ 15 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 100 ഡോളര്‍ രജിസ്‌ട്രേഷന്‍ ഫീസും, 100 ഡോളര്‍ ക്യാമ്പ് ഫീസായും നിശ്ചയിച്ചിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഡിസ്കൗണ്ട് റേറ്റില്‍ താമസ സൗകര്യം ലഭിക്കുന്നതാണെന്നു സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി റവ. സക്കറിയ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ഡോ. ജോഷി ജേക്കബ് (ജനറല്‍ കണ്‍വീനര്‍), റോയ് ഇല്ലികുളത്ത് (അക്കോമഡേഷന്‍ കണ്‍വീനര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റി രൂപീകരിച്ചതായി എപ്പിസ്‌കോപ്പയുടെ അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://mtcgfc2020.org

 

 

 

You may also like

Leave a Comment

You cannot copy content of this page