വാഷിംഗ്ടണ്‍ ഡി.സി.: ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനത്തെകുറിച്ചും, ഇത് കൂടുതല്‍ ജീവിതങ്ങള്‍ അപകടപ്പെടുത്തുമെന്നും പ്രസിഡന്റ് ജൊബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
വൈറസിനോടുള്ള നമ്മുടെ യുദ്ധം അവസാനിച്ചിട്ടില്ല. എല്ലാ വീടുകളിലും താമസിക്കുന്നവര്‍ക്ക് വാക്‌സിന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കണം. ഈ ആവശ്യത്തിനുവേണ്ടി വീടുകള്‍ കയറിയിറങ്ങി വാക്‌സിന്‍ നല്‍കേണ്ടതുണ്ടെന്നും ബൈഡന്‍ പറഞ്ഞു. മാത്രമല്ല ആരാധനാലയങ്ങളില്‍ വരുന്നവര്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതുണ്ടെന്നും, ഇതു സംബന്ധിച്ചു ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ജൂലായ് 6 ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ വെച്ചു നല്‍കിയ ബ്രീഫിംഗിലാണ് ബൈഡന്‍ ഇക്കാര്യങ്ങള്‍ ഊന്നി പറഞ്ഞത്.
42,000 പ്രാദേശീക ഫാര്‍മസികളിലും, ജോലിസ്ഥലങ്ങളിലും, സമ്മര്‍ ഫെസ്റ്റിവലുകളിലും മൊബൈല്‍ ക്ലിനിക്കകളിലും വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
വ്യക്തിപര ചിക്തിസാ തീരുമാനങ്ങളിലേക്കുള്ള ഗവണ്‍മെന്റിന്റെ നുഴഞ്ഞു കയറ്റത്തിനെതിരെ പല റിപ്പബ്ലിക്കന്‍ നിയമസാമാജികരും രംഗത്തെത്തിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കണമോ എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം അമേരിക്കന്‍ പൗരന്മാര്‍ക്ക് വിട്ടുനല്‍കണമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. നിര്‍ബന്ധപൂര്‍വ്വം വാക്‌സിന്‍ സ്വീകരിക്കുന്നതിന് ഒരു അമേരിക്കന്‍ പൗരനും ഇഷ്ടപ്പെടുന്നില്ല, ഇതില്‍ മിലിട്ടറി ഉദ്യോഗസ്ഥരും ഉള്‍പ്പെടുമെന്ന് ഇവര്‍ പറഞ്ഞു.
റിപ്പോർട്ട് : പി.പി.ചെറിയാന്‍