ഫിലാഡല്‍ഫിയ: മലയാളത്തിന് പ്രഥമ നിഘണ്ടു സമ്മാനിച്ച ജര്‍മ്മന്‍കാരനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ടിന്റെ നാട്ടില്‍ നിന്നും രണ്ടു നുറ്റാണ്ടു മുമ്പ് ഫിലാഡല്‍ഫിയായില്‍ കുടിയേറിയ ജര്‍മ്മന്‍ വംശജരുടെ വിജയഗാഥ വെളിവാക്കുന്ന കമ്യൂണിറ്റി സെന്ററും അതിനോടനുബന്ധിച്ചുള്ള പത്തില്‍പ്പരം ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന അതിവിശാലതയിലുള്ള വിവിധ വേദികളിലാണ് (9130 Academy Road, Philadelphia, PA 19114) ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറുന്നത്.
ജര്‍മ്മന്‍കാരുടെ വിഖ്യാത ഫെസ്റ്റിവലായ ഒക്‌ടോബര്‍ ഫെസ്റ്റിന് പതിനായിരത്തില്‍പ്പരം ജര്‍മ്മന്‍ വംശജര്‍ ഒരാഴ്ച നീളുന്ന ആഘോഷ പരിപാടകള്‍ക്ക് ഒരുമിച്ചു ചേരുന്ന വേദിയാണിത്. ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയവും, ഹാളും, റെസ്റ്റോര്‍ന്റും, സല്‍ക്കാര ഹാളുകളും ഈ ക്ലബിന്റെ പ്രത്യേകതയാണ്. ഈ ക്ലബിലൂടെ ടൂര്‍ നടത്തിയപ്പോള്‍ ജര്‍മ്മന്‍ വംശജരുടെ ഐക്യബോധവും അതോടൊപ്പം പാരമ്പര്യവും സംസ്ക്കാരവും കാത്തു പരിപാലിക്കുന്നതിലുള്ള അര്‍പ്പണബോധവും കാണുവാന്‍ സാധിച്ചു. ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സമൂഹത്തിന് ഇതുപോലുള്ള ഒരു കള്‍ച്ചറല്‍ സെന്റര്‍ വരും ഭാവിയില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. കോവിഡ് അപാരതയില്‍ ഒന്നര വര്‍ഷത്തെ ജയില്‍ സമാനമായ ജീവിതത്തിനറുതി വരുത്തിക്കൊണ്ട് വിപുലമായ ആഘോഷ പരിപാടികള്‍ക്കാണ് ട്രൈസ്റ്റേറ്റ് കേരളഫോറം ഒരങ്ങുന്നത്.
മെഗാതിരുവാതിര, മ}സിക്ക് കണ്‍സേര്‍ട്, വിവിധ നൃത്തവിദ്യാലങ്ങളുടെ കേരളത്തനിമയാര്‍ന്ന നൃത്തശിന്ങ്ങള്‍, തെയ്യം, പുലിക്കളി, വിവിധ കലാരുപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സാംസ്ക്കാരിക ഘോഷയാത്ര, പായസം ഫെസ്റ്റ്, വടംവലി, ഓണവുമായി ബന്ധപ്പെട്ട വിവിധ സ്റ്റാളുകള്‍ എല്ലാം ചേര്‍ന്ന കാര്‍ണിവല്‍ സ്റ്റൈലില്‍ ആഗസ്റ്റ് 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണി മുതല്‍ രാത്രി 10:00 മണി വരെയുള്ള സമയത്താണ് ആഘോഷങ്ങള്‍ നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുമോദ് നെല്ലിക്കാല (ചെയര്‍മാന്‍)267-328527, സാജന്‍ വറുഗീസ് (ജനറല്‍ സെക്രട്ടി) 215-906-7118, രാജന്‍ സാമുവല്‍ (ട്രഷര്‍) 215-435-1035, വിന്‍സന്റ് ഇമ്മാനുവല്‍ (ഓണം ചെയര്‍മാന്‍) 215-880-3341.
ജോയിച്ചൻപുതുക്കുളം.