വെരി. റവ.ഡോ വര്‍ഗ്ഗീസ് പ്ലാന്തോട്ടം കോര്‍എപ്പിസ്സ്‌കോപ്പയുടെ പൗരോഹിത്യത്തിന്റെ കനക ജൂബിലി ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു

by admin
Picture
ന്യൂയോര്‍ക്ക്: എല്‍മോണ്ട് സെന്റ് ബസേലിയോസ്  ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവക  വികാരി വെരി റവ ഡോ വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പയുടെ പൗരോഹിത്യത്തിന് അന്‍പതാം വാര്‍ഷികം ഇടവക ജനങ്ങള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.  ജൂലൈ നാലാം തീയതി ഞായറാഴ്ച രാവിലെ അച്ഛന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
Picture2
വന്നുചേര്‍ന്ന  എല്ലാവര്‍ക്കും  ഹാര്‍ദ്ദവമായി സ്വാഗതം  അരുളികൊണ്ട് ഇടവക ട്രസ്റ്റി ഗീവര്‍ഗ്ഗീസ് ജോസഫിന്റെ (മനോജ്) സ്വാഗത പ്രസംഗത്തോടെ കൂടി പൊതുസമ്മേളനം ആരംഭിച്ചു.തുടര്‍ന്ന് അച്ഛന്‍ കുടുംബാംഗങ്ങളുടെ ഇടവക ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഭദ്രദീപം തേളിയിച്ചു. അതേത്തുടര്‍ന്ന് ഇടവക അംഗങ്ങള്‍ക്ക് വേണ്ടി ബോബി Picture3
ഐസക് അച്ഛന് ആശംസകള്‍ അറിയിച്ചു കഴിഞ്ഞ പത്തുവര്‍ഷമായി ഇടവക നയിക്കുന്ന നല്ല ഇടയനെക്കുറിച്ചുള്ള  ഗതകാലസ്മരണകള്‍ അയവിറക്കിയപ്പോള്‍ സദസ്യരും  വികാരഭരിതരായി പ്രഫ. മാത്യു  ജോര്‍ജ് അച്ചന്റെ കുടുംബന്നിനു വേണ്ടി സംസാരിച്ചപ്പോള്‍ ചെറുപ്പകാലം മുതല്‍ അച്ചന് വൈദിക വൃത്തിയിലുളള താല്പര്യവു ദൈവിക കാര്യത്തിലുള്ള അഭിമുഖ്യവും വിശദികരിച്ചു.
Picture
പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഇടവകാംഗം പ്ലന്തോട്ടത്തില്‍ പരേതരായ ജോര്‍ജിന്റെയും ചിന്നമ്മയുടയും മകനാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം 1967 ല്‍ കോട്ടയം തിയോളജിക്കല്‍ സെമിനാരിയില്‍ ചേര്‍ന്നു. വൈദിക പഠന കാലത്ത് തന്നെ ഇംഗ്ലീഷ് കുര്‍ബനയില്‍ ക്വയര്‍  മാസ്റ്ററായി ശ്രദ്ധിക്കപ്പെട്ടു ജി എസ് ടി.ബി ഡി ബിരുദങ്ങള്‍ കരസ്ഥമാക്കി 1971 ജൂണ്‍ 29 ന് തുമ്പമണ്‍ ഭദ്രാസനാധിപനായിരുന്ന ദാനിയേല്‍ മാര്‍ പിലക്‌സിനോസ് മെത്രാപ്പോലീത്തയില്‍ നിന്നു വൈദിക പട്ടം സ്വീകരിച്ചു.
Picture
കേരളത്തിന് പുറത്തേക്കായിരുന്നു ആദ്യ നിയമനം കണ്‍പൂര്‍, കോല്‍ക്കത്ത, അലഹബാദ്, ഭോപ്പാല്‍, ഭിലായ്, നൈജിരിയ, ഫരിദാബാദ് , ദുബായ്, ഗാസിയാബാദ്, ന്യൂഡല്‍ഹി, നോയിഡ, മയുര്‍ വിഹാര്‍ ദേവലയങ്ങളിലെ ശുശ്രുഷക്കള്‍ക്കു ശേഷമാണ് അമേരിക്കയിലെത്തിയത്. രാജ്യത്തിനകത്തും ദുബായിലുമായി പുതിയ ദേവലയങ്ങളുടെ നിര്‍മതിയില്‍ നേതൃത്വം നല്‍കി.
Picture
2001 ല്‍ വൈദികവൃത്തിയുടെ മുപ്പതാം വാര്‍ഷികത്തില്‍ അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രപോലിത്ത കോര്‍ എപ്പിസ്‌കോപ്പ സ്ഥാനത്തേക്കുയുര്‍ത്തി. വിശ്വാസ ജീവിതവുമായി ബന്ധപ്പെട്ട നിരവധി പഠന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ന്യൂയോക്കിലെ വ്‌ളാഡിമര്‍ ഓര്‍ത്തഡോസ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ഭാര്യ: കുമാരി പത്തനംതിട്ട ചെമ്പോത്തറ കുടുംബാംഗം.
ഇടവകയിലെ  പ്രാര്‍ത്ഥന യോഗത്തിന് ബഹുമാനപ്പെട്ട പ്ലാന്‍തോട്ടം അച്ഛന്‍ നല്‍കിവരുന്ന നേതൃത്വത്തെ കുറിച്ചും കൊറോണ മഹാമാരിയുടെ കാലത്തും ഓണ്‍ലൈനില്‍ കൂടി നടത്തുന്ന പ്രാര്‍ത്ഥനാ യോഗത്തെക്കുറിച്ചും കോര്‍ഡിനേറ്റര്‍ തോമസ് ജോര്‍ജ്  വിശദമായി സംസാരിക്കുകയും അച്ഛന്‍#െമാതൃകാപരമായ നേതൃത്വത്തിന് നന്ദി അറിയിക്കുകയും ചെയ്തു. തോമസ് ജോര്‍ജിന്റെ ഫലിതങ്ങള്‍  സദസ്യരെ ഹര്‍ഷ പുളകകിതരാക്കി.
മദ്ബഹായിലെ ശുശ്രുഷകരുടെ പ്രതിനിധിയായി ബഞ്ചമിന്‍ തോമസ്സും എം.ജി.ഒ.സി.എസ്.എമ്മിനുവേണ്ടി എവിലിന്‍ ജോസഫ് അച്ചന് ആശംസകളറിയിച്ചു. അച്ചന്‍ യുവജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന  ശ്ലാഘനിയമായ കാര്യങ്ങളെ രണ്ടു പേരും അനുസ്മരിച്ചു. സണ്‍ഡേ സ്കൂളിനെ പ്രതിനിധികരിച്ചു. ജോളി ഐസ്ക് അച്ചന് ആശംസകള്‍ അറിയിച്ചു. സണ്‍ഡേ സ്കൂളിന്റെ വളര്‍ച്ചയ്ക്കുള്ള അച്ചന്റെ പ്രവര്‍ത്തനങ്ങള അനുസ്മരിക്കുകയും ചെയ്തു.
Picture
ഗ്രേസി പുഞ്ചമണ്ണില്‍ മര്‍ത്തമറിയം വനിത സമാജത്തിന് വേണ്ടി അച്ചന് ആശംസകള്‍ നേര്‍ന്നു. 50 വര്‍ഷം മുന്‍പ് നടന്ന അച്ചന്റെ പുത്തന്‍ കുര്‍ബ്ബാന മുതല്‍ അച്ചനുമായുള്ള കുടുംബ ബന്ധവും അടുപ്പവും  അയവിറക്കി. ഒരു നിമിത്തമെന്നപൊലെ 50 വര്‍ഷം മുമ്പ് നടന്ന അച്ചന്റെ പുത്തന്‍ കുര്‍ബ്ബനയില്‍  ശ്രഷുഷക്കാരനായിരുന്ന തന്റെ ഭര്‍ത്താവ് വര്‍ഗ്ഗിസ് പുഞ്ചമണ്ണിന്‍ ഇന്നും അച്ചന്റെ കൂടെ ശുശ്രുഷക്കാരനായി തുടരുന്നു എന്നത് നന്ദിയോട് അനുസ്മരിച്ചു. സ്ത്രി സമാജത്തില്‍ അച്ചന്‍ ക്ലാസ്സ് എടുക്കുകയും എല്ലാ വര്‍ഷവു നടത്തുന്ന ബൈബിള്‍ ക്വിസിനായി എല്ലാവരെയു ഒരുക്കുകയും ചെയ്യുന്ന കാര്യങ്ങള്‍  ഗ്രേസി ഓര്‍പ്പിച്ചു.
അച്ചന്റെ മക്കളായ ഓമനയും, സോണിയും .അവരുടെ പപ്പായുടെ കടന്ന പോയ നാള്‍വഴികളെ കുറിച്ചു മുന്ന് വര്‍ഷങ്ങള്‍ കുടുമ്പോഴുള്ള സ്ഥലമാറ്റവും അച്ചന്‍ പോയ രാജ്യങ്ങളിലും മൊക്കെ അവരുടെ ജിവിതവും പറിച്ചുനടപ്പെട്ടതിന്നെകൂറിച്ചുള്ള വിശദികരണങ്ങള്‍ സദസ്യര്‍ സാകൂതം കേട്ടിരുന്നു. അവരുടെ പപ്പായെ വഴി നാടത്തിയ നല്ലവനായ ദൈവത്തിന് അവര്‍ നന്ദി പറഞ്ഞു.
അച്ചന്റെ കനക ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ലിസ ജോര്‍ജ് അച്ചന്റെ സ്‌നേഹം, സാഹോദര്യം, സമര്‍പ്പണം ഇവയെ മുന്‍ നിര്‍ത്തി സംസാരിക്കുകയും അച്ചന് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഇടവകയിലെ സിനിയര്‍  മെംബര്‍ ആയ എബ്രഹാം പി തോമസ് അച്ചനെ പൊന്നാട അണിയിക്കുകയു ചെയ്തു. അച്ചന്റെ ഗുരുവും കുടുംബ സുഹൃത്തുമായ സിനിയര്‍ മെംബര്‍  അമ്മിണി  സാമുവേല്‍ അച്ചന് പ്ലാക്ക്‌നല്ക്കി ആദരിച്ചു. സണ്‍ഡേ സ്കൂള്‍ കുട്ടികളായ ജോഷ്വ അച്ചന് എല്ലാവരും ഒപ്പിട്ട കാര്‍ഡും, Emelyn Geevarghese ചിത്രവും സമ്മാനിച്ചു. കുടുംബംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് കേക്ക് മുറിച്ചു. ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു.സൃഹൃത്തുക്കളും ബന്ധക്കളമായി ദൂരത്തു നിന്നും ചാരത്തു നിന്നുമെത്തിയ എല്ലാവര്‍ക്കും സെക്രട്ടറി  ടിറ്റോ പണിക്കര്‍ നന്ദി രേഖപ്പെടുത്തി. സ്‌നഹവിരുന്നോട് കൂടി പരിപാടിക്കള്‍ സമാപിച്ചു.
                         റിപ്പോർട്ട്  : ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment

You cannot copy content of this page