വാഷിംഗ്ടണ്‍, ഡി.സി:അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചലസ് മേയര്‍ എറിക്ക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ യു എസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്തതായി . ജൂലൈ 9 വെള്ളിയാഴ്ച വൈറ്റ് ഹൗസ് അറിയിച്ചു. ഇനി സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട് .
1971 ഫെബ്രുവരി 4 നു ജനിച്ച ഗാര്‍സെറ്റി പരിചയ സമ്പന്നനായ രാഷ്ട്രീയകാരനായാണ് അറിയപ്പെടുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം നേടിയ ഗാര്‍സെറ്റി റോഡ്‌സ് സ്‌കോളര്‍ എന്ന നിലയില്‍ ഓക്‌സ്‌ഫോര്‍ഡിലും പഠനം തുടര്ന്നു. അല്പകാലം അധ്യാപകനായിരുന്നു .
പന്ത്രണ്ട് വര്‍ഷം സിറ്റി കൗണ്‍സിലറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഗാര്‍സെറ്റി 2013-ല്‍ ലോസ് ഏഞ്ചലസ് നാല്പത്തിരണ്ടാമത്തെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് .2006 മുതൽ 2012 വരെ സിറ്റി കൌൺസിൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് , സിറ്റിയിലെ ആദ്യം തിരഞ്ഞെടുക്കപ്പെട്ട ജ്യൂയിഷ് മേയർ കൂടിയാണ് ഗാര്‍സെറ്റി.
റിപ്പോർട്ട് : പി.പി.ചെറിയാന്‍