വാഷിംഗ്ടണ്‍ : വാക്‌സിനേഷന്‍ ലഭിച്ച അദ്ധ്യാപകര്‍ക്കും, ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക് ധരിക്കാതെ സ്‌ക്കൂളില്‍ ഹാജരാകാമെന്ന് സി.ഡി.സി.കെ.12 സ്‌ക്കൂളുകളിലാണ് ഇതു ബാധകമായിരിക്കുന്നതെന്ന് ജൂലായ് 9ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഫാള്‍ ടേമിന് വേണ്ടി തയ്യാറെടുക്കുന്ന സ്‌ക്കൂളുകള്‍ ഉള്‍പ്പെടുന്ന പ്രാദേശിക ഭരണാധികാരികള്‍, അഡ്മിനിസ്‌ട്രേഡേഴ്‌സ് എന്നിവര്‍ക്കാണ് ഇതു സംബന്ധിച്ചു ഹെല്‍ത്ത് ഏജന്‍സി നിര്‍ദേശം ന്ല്‍കിയിരിക്കുന്നത്.
വാക്‌സിനേറ്റ് ചെയ്യാത്ത രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ വിദ്യാലയങ്ങളിലും നിര്‍ബന്ധമായി മാസ്‌ക് ധരിക്കേണ്ടതാണെന്നും സി.ഡി.സി. നിര്‍ദ്ദേശിക്കുന്നു. അതോടൊപ്പം അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും ചുരുങ്ങിയത് മൂന്നടി അകലം പാലിക്കണമെന്നും, ഇതു വൈറസ് വ്യാപനം പരമാവധി തടയുമെന്നും സി.ഡി.സി. വക്താവ് പറഞ്ഞു.
ആദ്യമായാണ് സി.ഡി.സി. ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കുന്നത്.
കോവിഡ് 19നുമായി ബന്ധപ്പെട്ട് കൂടുതല്‍ അപകടകാരികളായ ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം സൗത്ത്, സൗത്ത് വെസ്റ്റ്, മിഡ് വെസ്റ്റ് സംസ്ഥാനങ്ങളില്‍ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിന്റെ ഗൗരവം പാലിച്ചു പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആവശ്യമെങ്കില്‍ കൊണ്ടുവരുമെന്നും സി.ഡി.സി. അറിയിച്ചു. വാക്‌സിനേറ്റ് ചെയ്യുന്നതിന് അദ്ധ്യാപകരും, കുട്ടികളും ഉടന്‍ തയ്യാറാകണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു.
ആവേശം അലയൊലിയായി കനേഡിയന്‍ നെഹ്റു ട്രോഫി വിളംബരം പ്രഖ്യാപനം നടത്തി.
റിപ്പോർട്ട് : പി.പി.ചെറിയാന്‍