ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന് – (സലിം ആയിഷ : ഫോമാ പി ആര്‍ ഒ)

by admin

Picture

നിരാലംബരും, നിരാശ്രയരുമായവരെ ചേര്‍ത്ത് നിര്‍ത്തിയും, അവരുടെ ഉന്നമനത്തിനായി കാരുണ്യ സേവന പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്ത മലങ്കര സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാലം ചെയ്ത വാര്‍ത്ത വളരെ ദുഃഖത്തോടും മനസ്താപത്തോടൂമാണ് ലോകം സ്രവിക്കൊണ്ടത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചരിത്രത്തില്‍ പരുമല തിരുമേനിക്കു ശേഷം മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.

സഭയുടെ ദൈനംദിന ചുമതലകളിലും, പള്ളിയുടെ കാര്യക്ഷമമായ നടത്തിപ്പിലും വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനമായ ചുവട് വെയ്പ്പ് അദ്ദേഹത്തിന്റെ തിരുമാനമായിരുന്നു. മാത്രമല്ല, സ്ത്രീകള്‍ക്ക് ഇടവകകളില്‍ വോട്ടവകാശം നല്‍കിയതും അദ്ദേഹമെടുത്ത ധീരമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു.

പുരോഗമന വാദിയും, അശരണരുടെ കൂടെപ്പിറപ്പും അവരുടെ അപ്പോസ്തലനായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഫോമയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനും ജൂലൈ 19 നു ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാത്രി 9 മണിക്ക് അനുസ്മരണ സമ്മേളനം ചേരുന്നു. അമേരിക്കയിലും ഇന്ത്യയിലുമുള്ള നിരവധി പ്രമുഖര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കു ചേരും.

എല്ലാ സുമനസ്സുകളും ഫോമായുടെ നേതൃത്വത്തില്‍ നടത്തുന്ന അനുസ്മരണ സമ്മേളത്തില്‍ പങ്കു ചേരാന്‍

ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ജോയിച്ചൻപുതുക്കുളം.

You may also like

Leave a Comment

You cannot copy content of this page