മങ്കിപോക്സ് അണുബാധ ഡാളസിൽ കണ്ടെത്തി

by admin

Picture

ഡാളസ് : മങ്കിപോക്സ് എന്ന് അണുബാധ ഡാളസിൽ താമസിക്കുന്ന ഒരു വ്യക്തിയിൽ കണ്ടെത്തിയതായി നോർത്ത് ടെക്സാസ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെൻറ് ജൂലായ് പതിനാറിന് വെളിപ്പെടുത്തി. ജൂലൈ ഒമ്പതിന് ഡാളസ് ലവ് ഫീൽഡ് എയർപോർട്ടിൽ നൈജീരിയയിൽ നിന്നും വന്ന ഒരു ആളിലാണ് അണുബാധ കണ്ടെത്തിയത്. യാത്ര ചെയ്ത വിമാനത്തിലെ ആളുകളുടെ ആരോഗ്യനില പരിശോധിച്ച് കൊണ്ടിരിക്കുകയാണ് എന്ന് നോർത്ത് ടെക്സസ് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. രോഗബാധിതനായ വ്യക്തി Picture2

ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ നൈജീരിയയിൽ നിന്നും വന്ന ആളിൽ അല്ലാതെ അയാളുടെ ഭവനത്തിൽ ഉള്ള ആളുകൾകോ സുഹൃത്തുക്കൾക്കോ ഇതുവരെ അണുബാധ സ്ഥിരീകരിച്ചിട്ടില്ല എന്നുള്ളത് ആശ്വാസം നൽകുന്നു. തലവേദന ,പനി , മസിൽ വേദന , തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ . ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണ് എന്ന് സി ഡി സി യും , ഹെൽത്ത് ഡിപ്പാർട്ടമെന്റും അറിയിച്ചു .

റിപ്പോർട്ട്  :  Babu P Simon

You may also like

Leave a Comment

You cannot copy content of this page