ടെക്‌സസ് ടറന്റ് കൗണ്ടിയില്‍ വാരാന്ത്യം 1500 പേര്‍ക്ക് കോവിഡ് 19

by admin

ഡാളസ്: ടെക്‌സസ്സിലെ ഡാളസ്സിനോട് ചേര്‍ന്ന് കിടക്കുന്ന ടറന്റ് കൗണ്ടിയില്‍ ഈ വാരാന്ത്യം 1500 പുതിയ കോവിഡ് 19 കേസ്സുകള്‍ സ്ഥിരീകരിച്ചതായി കൗണ്ടി അധികൃതര്‍ ജൂലായ് 18 ഞായറാഴ്ച അറിയിച്ചു.

മാസങ്ങളുടെ ഇടവേളക്കുശേഷം ആദ്യമായാണ് ഇത്രയും കേസുകള്‍ കണ്ടെത്തുന്നത്. 966 കേസ്സുകള്‍ ശനിയാഴ്ചയും 527 കേസ്സുകള്‍ ഞായറാഴ്ചയുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്താകമാനം കോവിഡ് 19 കേസ്സുകള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം സമാന്തരമായി ഡല്‍റ്റാ വേരിയന്റ് കേസ്സുകളും ഉയരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഫോര്‍ട്ട് വര്‍ത്തില്‍ 40 വയസ്സുള്ള ഒരാളുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മാര്‍ച്ചിന് ശേഷം ടറന്റ് കൗണ്ടിയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരിലാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ 17533 പേരില്‍ കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ഇതില്‍ 98.9 ശതമാനവും വാക്‌സിനേറ്റ് ചെയ്യാത്തവരാണ്.

അടിയന്തിരമായി കൗണ്ടിയിലെ എല്ലാവരും കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് കൗണ്ടി ഹെല്‍ത്ത് ഡയറക്ടര്‍ വിന്നി റ്റനീജ അഭ്യര്‍ത്ഥിച്ചു. ഡാളസ്സിലും കോവിഡ് കേസ്സുകളില്‍ അല്പം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാത്രമമല്ല ആഫ്രിക്കയില്‍ നിന്നുള്ള വൈറസ് മങ്കി പോക്‌സ് ആദ്യമായി കണ്ടെത്തിയതും ഡാളസ്സിലാണ്.

You may also like

Leave a Comment

You cannot copy content of this page