ഡാളസ് :ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നോർത്ത് ടെക്സസ് ചാപ്റ്റർ പൊതു യോഗം പ്രസിഡണ്ട് സണ്ണി മാളിയേക്ക ലിന്റെ അധ്യക്ഷതയിൽ ജൂലൈ 18 ഞായറാഴ്ച വൈകീട്ട് ഗാർലണ്ടിലുള്ള ഇന്ത്യ ഗാർഡൻസിൽ വച്ച് നടന്നു.
നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ നടക്കുന്ന പ്രസ് ക്ലബ് നാഷണൽ കൺവെൻഷൻ വിജയിപ്പിക്കുന്നതിന് നോർത്ത് ടെക്സസ് ചാപ്റ്ററിന്റെ എല്ലാവിധ സഹകരണങ്ങളും പൊതുയോഗം ചെയ്തു വാഗ്ദാനം ചെയ്തു. എല്ലാ അംഗങ്ങളും ഇതിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് പ്രസിഡൻറും സെക്രട്ടറിയും അഭ്യർത്ഥിച്ചു.
ദേശീയ സമ്മേളനത്തിനുള്ള ആദ്യത്തെ രജിസ്ട്രേഷൻ ഡാളസിൽ നിന്നും നൽകുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു . ഡാളസ് ചാപ്റ്ററിൽനിന്നുള്ള അംഗങ്ങൾ എല്ലാവരും ഒന്നിച്ചു പോവുകയാണെങ്കിൽ ട്രാവൽ ഡിസ്കൗണ്ട് കിട്ടുന്ന കാര്യത്തെക്കുറിച്ചും ആവശ്യമെങ്കിൽ പ്രത്യേക വാഹനം ബുക്ക് ചെയുന്നതിനെക്കുറിച്ചും നാഷണൽ സെക്രട്ടറി ബിജിലി വിശദീകരിച്ചു .
ചാപ്റ്റർ പ്രസിഡൻറ് സണ്ണി മാളിയേക്കൽ വ്യക്തി പരമായ ചില കാരണത്താൽ സംഘടനയിൽ തുടരാൻ കഴിയുകയില്ലെന്നും രാജിവയ്ക്കുകയാണെന്ന് യോഗത്തെ അറിയിച്ചു . പൊതുയോഗം രാജി അംഗീകരിച്ചു .നാഷണൽ സെക്രട്ടറി ബിജിലി ജോർജ് കീഴ്വഴക്കമനുസരിച്ചു സംഘടനയുടെ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ജോസ് പ്ലാക്കാട്ടിനെ താത്കാലിക ചുമതല ഏൽപ്പിക്കുകന്നതിന് നിർദേശിക്കുകയും എക്സിക്യൂട്ടീവ് കമ്മിറ്റി ആ നിർദേശം അംഗീകരിക്കും ചെയ്തു. .സിജു വി ജോർജ് ,ബെന്നി ജോൺ ,സജി സ്റ്റാർ ലൈൻ ,ഫിലിപ്പ് തോമസ് (പ്രസാദ് ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു .സാം മാത്യു സ്വാഗതവും ചാപ്റ്റർ സെക്രട്ടറി പി പി ചെറിയാൻ നന്ദിയും പറഞ്ഞു .