ഫോമാ യൂത്ത് ഫോറത്തിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ 12 നും 17 വയസ്സിനുമിടയിലുള്ള മലയാളി കുട്ടികള്‍ക്കായുള്ള യൂത്ത് ഫോറം രൂപം കൊള്ളുന്നു.
തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും, ജന സേവനത്തിന്റെയും കാരുണ്യത്തിന്റെയും നല്ല മാതൃകകളായി സ്വയം രൂപപ്പെടാനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ഉതകുന്ന ഒരു വേദിയാണ് ജൂനിയര്‍ യൂത്ത് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്. കൗമാരത്തിന്റെ വിഹ്വലതകളില്‍ നിന്നും , , തെറ്റായ അഭിവാഞ്ഛകളില്‍ നിന്ന് മോചിതരാകാനും, കുടുംബത്തിനും രാഷ്ട്രത്തിനും മുതല്‍ക്കൂട്ടാകാനും ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആദ്യപടിയാണ് ജൂനിയര്‍ യൂത്ത് ഫോറം.
വിശാലമായ സൗഹൃദം വളര്‍ത്തുന്നതിലൂടെ നല്ല അനുഭവങ്ങള്‍ പങ്കുവെക്കാനും സന്ദേശങ്ങള്‍ കൈമാറാനും, കാലാഭിരുചികളെ വളര്‍ത്തുന്ന സെമിനാറുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ലഹരി വിരുദ്ധ കാമ്പയിനുകള്‍, പഠനനിലവാരാമുയര്‍ത്താനുള്ള പരിശീലനക്കളരികള്‍, എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കി തുടങ്ങും.
ജൂനിയര്‍ യൂത്ത് ഫോറം അംഗങ്ങളെ നയിക്കുന്നതിനും, ഉപദേശങ്ങള്‍ നല്‍കുന്നതിനും മാര്‍ഗ്ഗ നിര്‍ദ്ദേശകര്‍ ഉണ്ടാകും. വിവിധ വിഷയങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം, കഴിവുകളെ പ്രചോദിപ്പിക്കുക , വൈകാരിക പിന്തുണ നല്‍കി ആത്മവിശ്വാസവും കഴിവും വളര്‍ത്തുക, നല്ല മാതൃകകള്‍ തീര്‍ക്കുക ,സ്വന്തം മേഖലകളില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ദൃഢനിശ്ചയം വളര്‍ത്തിയെടുക്കുക തുടങ്ങിയവയ്ക്കു മാര്‍ഗ്ഗ നിര്‍ദ്ദേശകര്‍ പിന്തുണയും പ്രോത്സാഹനവും നല്‍കും.
മാതാപിതാക്കളുടെ അനുവാദപ്രകാരം പന്ത്രണ്ടിനും, പതിനേഴിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജൂനിയര്‍ യൂത്ത് ഫോറത്തില്‍ അംഗങ്ങളാകാം. മാതാപിതാക്കളുമായിട്ടായിരിക്കും ആശയവിനിമയത്തിനായി നേരിട്ട് ബന്ധപ്പെടുക.പതിനെട്ട് വയസ്സ് തികയുന്നവരെ യൂത്ത് ഫോറത്തിലേക്ക് മാറ്റും. ജൂനിയര്‍ യൂത്ത് ഫോറത്തിന്റ സംരംഭങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കുന്നത് അതിനായി അധികാരപ്പെടുത്തിയ ജൂനിയര്‍ യൂത്ത് ഫോറം ബോര്‍ഡ് ആയിരിക്കും..
ജൂനിയര്‍ യൂത്ത് ഫോറത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനും പ്രവര്‍ത്തന ചുമതലകള്‍ക്കുമായി പത്ത് പേരടങ്ങുന്ന ഒരു സമിതിയെ തീരുമാനിച്ചു. ഉപദേശക സമിതിയിലേക്ക് യുവജന സമിതി ദേശീയ കോര്‍ഡിനേറ്റര്‍ അനു സ്കറിയ, യുവജന ദേശീയ സമിതി പ്രതിനിധികളായ കുരുവിള ജെയിംസ് , മസൂദ് അല്‍ അന്‍സാര്‍ ,കാല്‍വിന്‍ കവലക്കല്‍ എന്നിവരും, അജിത് കൊച്ചൂസ് ( ഉപദേശക സമിതി ചെയര്‍), രാജ് മാര്‍ഗ്ഗശ്ശേരി, ജഗതി നായര്‍ ഡോ.മെര്‍ലിന്‍ അബ്രഹാം ,ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍ പറമ്പില്‍, അഷിത കോമത്ത് (അംഗങ്ങള്‍) എന്നിവരെയും തീരുമാനിച്ചു.
വിശദവിവരങ്ങള്‍ക്കും അംഗത്വത്തിനായി യൂത്ത് ഫോറം പ്രതിനിധികളെ ബന്ധപ്പെടുക
മസൂദ് അല്‍ അന്‍സാര്‍ (ഫോമ ദേശീയ യുവജന പ്രതിനിധി) (470) 3015095 കുരുവിള ജെയിംസ് (ഫോമ ദേശീയ യുവജന പ്രതിനിധി) (215) 3014540 കാല്‍വിന്‍ കവലക്കല്‍ (ഫോമ ദേശീയ യുവജന പ്രതിനിധി) (630) 6498545 അനു സ്കറിയ (ഫോമ നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍) (2674962423).