ഐ ടി സി വിദ്യാർത്ഥിയെ കാണാനില്ലന്ന് പരാതി

കൊടുങ്ങല്ലൂർ. ചാപ്പാറ ഐ ടി സിയിൽ പഠിക്കുന്ന വിദ്യാർത്ഥിയെ കാണാനില്ലന്ന് പരാതി. പടിഞ്ഞാറെ വെമ്പല്ലൂർ വയമ്പനാട്ട് താരു എന്ന് വിളിക്കുന്ന ഗൗതം കൃഷ്ണയെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. ഐ ടി സി യിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ മതിലകം പോലീസിൽ പരാതി നൽകുകയായിരുന്നു.ഇയാളുടെ ഫോൺ കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ റേഞ്ച് കാണിച്ചെങ്കിലും പിന്നീട് ഫോൺ ഓഫായതായി പോലീസ് പറഞ്ഞു.

 

ഈ ഫോട്ടോയിൽ കാണുന്ന ഗൗതംകൃഷ്ണ (താരു) 16 വയസ്സ്, 27/04/2022 മുതൽ പി.വെമ്പല്ലൂർ നിന്നും കാണാതായി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തന്നിരിക്കുന്ന ഫോൺ നമ്പറിലൊ, അടുത്തുള്ള പോലീസ്സ്റ്റേഷനിലൊ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
7593924833
8089779889

You may also like

Leave a Comment

You cannot copy content of this page