കൊടുങ്ങല്ലൂരിൽ അയൽവാസി വീടാക്രമിച്ചതായി പരാതി. കാര പടിഞ്ഞാറ് കപ്പേളക്ക് സമീപം കോലാന്ത്ര സുനിൽ കുമാറിന്റെ വീടിന് നേരെ വ്യാഴാഴ്ച രാത്രിയിലാണ് അയൽവാസിയുടെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി മദ്യലഹരിയിലായ അയൽവാസി സുനിലിന്റെ ഭാര്യയെ അസഭ്യം പറഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കം. ശല്യം സഹിക്കാനാകാതെ സുനിലിന്റെ ഭാര്യ കൊടുങ്ങല്ലൂർ പോലീസിൽ വിളിച്ച് പരാതി പറഞ്ഞു. പോലീസെത്തി പ്രശ്നം പരിഹരിച്ചെങ്കിലും പോലീസ് പോയതിന് പിന്നാലെ കല്ലുകൾ കൊണ്ട് വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ചു. വീടിന് ചുറ്റും വെട്ട് കത്തിയും കൊണ്ട് ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അയൽവാസി വെട്ട് കത്തികൊണ്ട് ജനൽ വെട്ടിപൊളിച്ചു.




