കിടപ്പിലായ രോഗിയും തൊഴിലുറപ്പിൽ ജോലി ചെയ്തു, നാല് മാറ്റ്മാരെ സസ്പൻഡ് ചെയ്ത് ശ്രീനാരായണ പുരം പഞ്ചായത്ത്.

കൊടുങ്ങല്ലൂർ.രോഗബാധിതയായതിനെത്തുടർന്ന് ഒരുവർഷമായി തൊഴിലുറപ്പുപദ്ധതി ജോലിക്ക് പോകാതിരുന്ന തൊഴിലാളിയുടെ പേരിൽ മസ്ട്രോൾ പണം തിരിമറി നടത്തിയതായി പരാതി. ശ്രീനാരായണപുരം പഞ്ചായത്തിലെ കാതിക്കോടത്ത് ദേവയാനി(62)യുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച് മതിലകം പോലീസ് സ്റ്റേഷനിലും ശ്രീനാരായണപുരം പഞ്ചായത്തിലും മതിലകം ബ്ലോക്ക് പഞ്ചായത്തിലും പരാതി നൽകിയത്. രോഗബാധിതയായി കിടന്നിരുന്ന ദേവയാനി കഴിഞ്ഞ മാർച്ച് 19-ന് മരിച്ചതിനെത്തുടർന്നാണ് ഇവരുടെ പേരിൽ ബാങ്കിൽ തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട് പണം വന്നിരുന്നതായും ഇത് ക്രയവിക്രയം ചെയ്തിരുന്നതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഇതേത്തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.ഇതേ .കാലയളവിൽ നാലുപേർ സൂപ്പർവൈസർമാരായി ജോലിനോക്കിയിരുന്നു.ഇവരെ സ്ഥിരമായി മാറ്റിനിർത്താതിരിക്കാൻ കാരണം കാണിക്കലും താൽക്കാലികമായി സസ്പെൻ്റ് ചെയ്തു കൊണ്ടും നോട്ടിസ് നൽകി. സർക്കാരിന് വരുത്തിയിട്ടുള്ള നഷ്ടം ഉത്തരവാദപ്പെട്ടവരിൽ നിന്ന് തിരിച്ചുപിടിക്കുന്നതിനും നടപടി സ്വീകരിക്കും. അതേസമയം പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സംഭവം അതീവഗൗരവത്തോടെ എടുക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ പറഞ്ഞു..

You may also like

Leave a Comment

You cannot copy content of this page