മാരക മയക്കുമരുന്നുമായ എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ.

കൊടുങ്ങല്ലൂർ. മാരക മയക്കുമരുന്നുമായ എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ.വെങ്ങിണ്ശ്ശേരി,സ്വദേശി കൊടപ്പുള്ളി അർജുൻ,[29 ] അമ്മാടം വെട്ടിയാട്ടിൽ മനു [30 ]എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡി വൈ എസ് പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത് .പുല്ലൂറ്റ് വിയ്യത്ത്കുളത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്.റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം തൃശൂർ- കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പുല്ലൂറ്റ് വിയ്യത്ത് കുളത്തിനടുത്തു വെച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘം വലയിലായത്. പിടിയിലായ മനു കഴിഞ്ഞ ഒരു വർഷത്തോളമായി മയക്കുമരുന്നുകൾ വാങ്ങുന്നതിനായി യുവാക്കൾക്ക് ഉയർന്ന പലിശക്ക് പൈസ കടം കൊടുക്കുകയും, മയക്കുമരുന്ന് വാങ്ങി വിൽപ്പന നടത്തിയശേഷം തുക പലിശയടക്കം തിരികെ വാങ്ങുകയുമാണ് ചെയ്യുന്നത്.തീരദേശത്ത് വ്യാപകമായി വിവിധ ഇനങ്ങളിൽപെട്ട മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, ഇതിനെതിരായി കൊടുങ്ങല്ലൂർ ഡി വൈ എസ് പി സലീഷ് ശങ്കരന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്.കൊടുങ്ങല്ലൂർ സി ഐ ബ്രിജകുമാർ , എസ് ഐ സുജിത്ത്, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ എസ് ഐ സന്തോഷ്, എ എസ് ഐ മാരായ സി ആർ പ്രദീപ്, ഷൈൻ. ബിജുജോസ്, സീനിയർ സി പി ഒമാരായ ലിജു ഇയ്യാനി, മിഥുൻ. .കൃഷ്ണ, സംഗീത് സി പി ഒമാരായ, മാരായ അരുൺ നാഥ്‌, നിഷാന്ത് , ഷിന്റോ. നിഖിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്.പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും, കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

You may also like

Leave a Comment

You cannot copy content of this page