കൊടുങ്ങല്ലൂർ.ബെപാസ്സ് വിഷയത്തിൽ എൽ ഡി എഫ് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നുവെന്ന് ബി ജെ പി.എം പി യും എം എൽ എ യും നഗരസഭാ ഭരണവും ഉണ്ടായിരുന്ന സിപിഎം ആറര വർഷക്കാലം കേരളസർക്കാരിന്റ കൈവശം ഉണ്ടായിരുന്ന ബൈപ്പാസിൽ വഴിവിളക്കുകൾ സ്‌ഥാപിക്കാനും എലിവേറ്റഡ് ഹൈവേക്ക് വേണ്ടിയും ഒരു നടപടിയും സ്വീകരിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയും. നഗരസഭയിലും പൊതുവേദികളിലും എൽ ഡി എഫ് ജനാധിപത്യ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നവരെ അവഹേളിക്കുന്ന ചെയർപേഴ്സന്റെയും വൈസ്ചെയർമാന്റെയും ജനാധിപത്യ കാശപ്പിനെതിരെ ബിജെപി കൊണ്ടുവന്ന ആവിശ്വാസം പാസ്സാവും എന്ന് കണ്ട സി പി എം നാളിതുവരെ ബൈപാസ്സിന് വേണ്ടി ഒന്നും ചെയ്യാതെ ഇപ്പോൾ രംഗത്ത് വന്നത് ജങ്ങളെ തെറ്റുധരിപ്പിക്കുന്നതിന്നു വേണ്ടിയാണ്. ജനാധിപത്യ വിശ്വാസികൾ ഇവരുടെ കാപട്യം തിരിച്ചറിയണം എന്നും ബി ജെ പി ആവശ്യപ്പെട്ടു.വരും നാളുകളിൽ നഗരസഭയുമായും ബൈപ്പാസുമായി ബന്ധപ്പെടുത്തി ശക്തമായ സമരങ്ങൾ നടത്തുമെന്ന് ബി ജെ പി അറിയിച്ചു . മണ്ഡലം പ്രസിഡൻറ് കെ എസ് വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം വി ജി ഉണ്ണികൃഷ്ണൻ ,ടി ബി സജീവൻ , മണ്ഡലം ജനറൽ സെക്രട്ടറി എൽ കെ മനോജ്, ജനറൽ സെക്രട്ടറി ജിതേഷ്, വൈസ് പ്രസിഡൻറ് കെ ആർ വിദ്യാസാഗർ , സന്ധ്യാ അനൂപ് ,ഷീല തര നാഥ് , ശിവറാം , ,അഡ്വക്കേറ്റ് ജിതിൻ ചെമ്പ്ര, പ്രതിപക്ഷനേതാവ് ടി എസ് സജീവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ എൻ ജയദേവൻ എന്നിവർ പങ്കെടുത്തു.
കൊടുങ്ങല്ലൂർ.ബെപാസ്സ് വിഷയത്തിൽ എൽ ഡി എഫ് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നുവെന്ന് ബി ജെ പി
previous post