കൊടുങ്ങല്ലൂർ വിൻന്റേജ് കല്ലുമ്മക്കായ ഹോട്ടലിനെതിരെ നടന്നത് വ്യാജ പ്രചരണമെന്ന്.

കൊടുങ്ങല്ലൂർ. തങ്ങൾക്കെതിരെ വന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വിൻറ്റേജ് കല്ലുമ്മക്കായ ഉടമസ്ഥർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം പെരിഞ്ഞനത്ത് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ചക്കര പാടത്ത് അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ അടച്ച് പൂട്ടിച്ചിരുന്നു. ഇവരുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല. എന്നാൽ യു ട്യൂബ് ഫേസ് ബുക്ക് ചാനലുകളിലും ചില പത്രങ്ങളിലും കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന വിൻറ്റേജ് കല്ലുമ്മക്കായ ഹോട്ടലിലേക്ക് അടച്ച് പൂട്ടിയ സ്ഥാപനത്തിൽ നിന്ന് ഭക്ഷണ വിതരണം നടക്കുന്നതായി വാർത്ത വന്നു. ഇത് നുണപ്രചരണമാണ്. ഇതിന്റെ സത്യാവസ്ഥ മനസിലാക്കണമെന്നും ഉടമസ്ഥർ പറഞ്ഞു. അല്ലങ്കിൽ തങ്ങൾ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുഹമ്മദ് ദിൽക്കർ, പി വി ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page