കൊടുങ്ങല്ലൂർ സ്വദേശിയായ വണ്ടിക്കള്ളൻ പിടിയിൽ, കള്ളൻ്റെ അഭിനയം തകർത്തെങ്കിലും ക്ലെമാക്സ് സൂപ്പറാക്കി പോലീസ്

കള്ളൻ റോളിൽ വിലസി കൊടുങ്ങല്ലൂർ സ്വദേശി അമൽരാജ്, ക്ലെമാക്സ് സൂപ്പറാക്കി പോലീസ്. കോതപറമ്പ് സ്വദേശി അമൽരാജാണ് സിനിമയെ വെല്ലുന്ന തിരക്കഥയിൽ പോലീസിൻ്റെ മുന്നിൽ തകർത്തഭിനയിച്ചത്.തൃശൂർ കൊക്കാലയിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ ബൈക്ക് മോഷ്ടിച്ച് യാത്ര തുടരുന്നതിനിടയിൽ ബൈക്ക് പണിമുടക്കി. കിക്കർ തുരുതുരാ അടിച്ചെങ്കിലും ബൈക്ക് സ്റ്റാർട്ടായില്ല. രാത്രി ഒരു മണിയായിട്ടും ബൈക്ക് പണി മുടക്കിയ ആളെ സഹായിക്കാനായി അത് വഴി വന്ന രണ്ട് പോലീസുകാരും കൂടി. ബൈക്ക് നിന്ന കാരണം ശരിയാക്കാൻ നോക്കുകയാണെന്ന് യുവാവിൻ്റെ മറുപടി.പോലീസും സഹായിക്കാൻ കൂടി. കിക്കർ അടിക്കുന്നതിനിടയിൽ നോക്കിയപ്പോൾ താക്കോൽ കാണാത്തത് പോലീസ് ചോദിച്ചതോടെ ആദ്യത്തെ അഭിനയമെല്ലാം മാറ്റിവെക്കേണ്ടി വന്നു. അവസാനം തത്ത പറയുന്നത് പോലെ വാഹനം മോഷ്ടിച്ച കഥ അമൽരാജ് പോലീസിനോട് പറഞ്ഞു. പോലീസിൻ്റെ അതിവിദഗ്ദ ഇടപെടലാണ് കൊടുങ്ങല്ലൂർ സ്വദേശിയായ വണ്ടിക്കള്ളനെ പിടിക്കാൻ സഹായിച്ചത്.പോലീസുകാരായ കെ വി ബിനു, എച്ച് മുഹമ്മദ് റാഫി എന്നിവരാണ് പാതിരാത്രിയിൽ കള്ളനെ പിടികൂടിയത്.

You may also like

Leave a Comment

You cannot copy content of this page