സ്റ്റല്ല ഇറങ്ങി, തെളിവുമായി മടങ്ങി

കൊടുങ്ങല്ലൂർ സ്റ്റല്ല ഇറങ്ങി,യപ്പോൾ തന്നെ ജനത്തിന് മനസ്സിലായി തെളിവുമായി മടങ്ങുമെന്ന്.പ്രതീക്ഷിച്ച പോലെ നടന്നു തെളിയുമായി അവൾ മടങ്ങി ..ആളൂർ പെരിന്നംകുന്ന് കോളനിക്ക് പോകുന്ന വഴിയിൽ പാർക്ക് ചെയ്തിരുന്ന ഏകദേശം ഒരു ലക്ഷം രൂപ വില വരുന്ന മോട്ടോർസൈക്കിൾ തീ വെച്ച് നശിപ്പിച്ച കേസിന്റെ തെളിവുകൾ ശേഖരിക്കാൻ എത്തിയത് തൃശ്ശൂർ റൂറൽ കെ 9 സ്‌ക്വാഡ് അംഗമായ പോലീസ് നായ സ്റ്റെല്ല.. സംഭവസ്ഥലത്ത് നിന്നും മോട്ടോർസൈക്കിൾ കത്തിക്കാൻ ഇന്ധനം കൊണ്ടുവന്ന ബോട്ടിൽ പോലീസ് കണ്ടെത്തുകയും, തുടർന്ന് ബോട്ടിലിൽ മണമെടുത്ത പോലീസ് നായ സ്റ്റെല്ല ഏകദേശം 300 മീറ്റർ ട്രാക്ക് ചെയ്തു പരിസരത്തുള്ള റെയിൽവേ ട്രാക്കിന് അടുത്ത് എത്തി. അവിടെനിന്ന് പരിസരത്തുള്ള റബർ തോട്ടത്തിനുള്ളിലൂടെ ഏകദേശം 500 മീറ്റർ മണത്തു പോവുകയും, തുടർന്ന് അവിടെ നിന്ന് പ്രതിയുടെ വീടിനുള്ളിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്നുള്ള ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ആളൂർ പെരിന്നംകുന്ന് ദേശം തറയിൽ വീട്ടിൽ മനുവും അരുണും ആണ് പ്രതികൾ. ഡോഗ് നമ്പർ – 375 സ്റ്റെല്ല ട്രാക്കർ വിഭാഗത്തിൽപെട്ട നായയാണ്. ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട 3 വയസ്സുള്ള പെൺ നായയാണ് സ്റ്റെല്ല. 2020 ൽ ആണ് സ്റ്റെല്ല പോലീസ് സേനയുടെ ഭാഗമായത്. കേരള പോലീസ് അക്കാദമിയിൽ 9 മാസത്തെ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ സ്റ്റെല്ല 2021ൽ തൃശ്ശൂർ റൂറൽ പോലീസിന്റെ ഭാഗമായി. രണ്ട് കൊലപാതകവും നിരവധി മോഷണ കേസുകൾക്കും തുമ്പുണ്ടാക്കാനും സ്റ്റെല്ല മിടുക്ക് കാണിച്ചട്ടുണ്ട്. കുറ്റാന്വേഷണ മികവിന് 2021-2022 കാലഘട്ടത്തിലെ ഡിജിപി യുടെ മെഡൽ ഓഫ് എക്സലൻസി അവാർഡ് കരസ്ഥമാക്കാനും സ്റ്റെല്ലക്ക്‌ സാധിച്ചു. സിവിൽ പോലീസ് ഓഫീസർമാരായ റിനു ജോർജ്, ബിപിൻ ദാസ് എന്നിവരാണ് സ്റ്റെല്ലയുടെ പരിശീലകർ. എ എസ്ഐ പി ജി സുരേഷ് ആണ് തൃശ്ശൂർ റൂറൽ k9 സ്‌ക്വാഡ് ഇൻചാർജ് ഓഫീസറും നായകൾക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകുന്നതും.

You may also like

Leave a Comment

You cannot copy content of this page