കൊടുങ്ങല്ലൂർ.ഹർത്താൽ ദിനത്തിലെ കല്ലേറ്: ഒരാൾ അറസ്റ്റിൽ.പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ തളിക്കുളം പുത്തൻതോട് കെ.എസ്.ആർ.ടി.സി ബസ്സിന്റെ ചില്ല് എറിഞ്ഞ് തകർത്ത കേസ്സിൽ പ്രധാന പ്രതി അറസ്റ്റിൽ.എസ് ഡി പി ഐ പ്രവർത്തകനായ മുറ്റിച്ചൂർ മുലക്കാമ്പുള്ളി ജമീർഷാദ്(28) ആണ് അറസ്റ്റിലായത്.കോടതി ഇയാളെ റിമാൻഡ് ചെയ്തു.
സംഭവത്തിൽ നേരിട്ട് പങ്കെടുത്ത.
ഒരാൾ കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ സെപ്തംബർ 23 ന് രാവിലെ ഒമ്പതരയോടെയാണ് ചേർത്തലയിൽ നിന്നും
മാനന്തവാടിയിലേയ്ക്ക് പോയിരുന്ന ബസ്സിനു നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞത്.കല്ലേറിൽ ബസ് ജീവനക്കാരയ രണ്ടുപേർക്ക് പരുക്കേറ്റിരുന്നു.
ഒളിവിൽ പോയ
പ്രതികളെ കണ്ടെത്താൻ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി വൈ എസ് പി സലീഷ് എൻ ശങ്കർ ന്റെ നേതൃത്വത്തിൽ പ്രത്യേക ടീം ഉണ്ടാക്കി അന്വേഷണം ആരംഭിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വലപ്പാട് പോലീസ് ഇൻസ്പെക്ടർ കെ.എസ്. സുശാന്ത് , എസ്.ഐ. അരവിന്ദൻ എന്നിവർ ചേർന്ന്
ആലപ്പുഴയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കൂട്ടു പ്രതിക്കും ഗൂഡാലോചനയിൽ പങ്കെടുത്തവർക്കും വേണ്ടി അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു .ജൂനിയർ എസ്.ഐ. അരുൺ മോഹൻ എ.എസ്.ഐ. വിനോദ് സീനിയർ സി.പി.ഒ പ്രബിൻ, ലിജു ഇയ്യാനി , മിഥുൻ ലാൽ സി.പി.ഒ മാരായ രജീഷ്, അരുൺ നാഥ് , ആഷിക്ക് , മുജീബ്, സന്തോഷ്, ദിപീഷ്, ഷറഫുദ്ദീൻ, ജോയ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.